Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightഒരു മികച്ച...

ഒരു മികച്ച കുറ്റാന്വേഷകനാവണോ? ഈ കോഴ്​സുകൾ​ പഠിക്കാം..

text_fields
bookmark_border
Investigation
cancel

വളർന്നു വരുന്ന യുവാക്കൾക്ക് വളരെയേറെ ഇഷ്ടമുള്ള മേഖലയാണ് കുറ്റാന്വേഷണം. സിനിമകളും നോവലുകളും മാത്രമല്ല വർത്തമാന ലോകത്തെ ചില സംഭവ വികാസങ്ങളും കുറ്റാന്വേഷണ മേഖലയോട് പുതുതലമുറക്ക് ആഭിമുഖ്യമുണ്ടാക്കുന്നുണ്ട്.

കുറ്റാന്വേഷണത്തിൽ താല്പര്യമുള്ളവർക്ക് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കാവുന്ന ശാസ്ത്രശാഖയാണ് ഫോറൻസിക് സയൻസും ക്രിമിനോളജിയും. ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഇവിടെ നടക്കുന്നത്. ശാസ്ത്രജ്ഞർ, വിരലടയാള വിദഗ്ധർ, കയ്യെഴുത്ത് വിദഗ്ദർ എന്നിങ്ങനെ അനവധി സാധ്യതകളിലേക്ക് ഫോറൻസിക് സയൻസ് മേഖല വഴിതുറക്കുന്നുണ്ട്.

ഒരു കുറ്റകൃത്യം എങ്ങനെയാണ് സംഭവിച്ചത് എന്നറിയാൻ ഫോറൻസിക് വിദഗ്ധർ രക്തം, വിരലടയാളം, അവശിഷ്ടങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് കാര്യകാരണസഹിതം യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിക്കുകയാണ് ചെയ്യുന്നത്.


സാധ്യതകൾ

കേന്ദ്ര-സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള സി.ബി.ഐ, ക്രൈം ബ്രാഞ്ച്, പോലീസ്, ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സേനാവിഭാഗങ്ങൾ, നാർകോട്ടിക് വിഭാഗം, കോടതി, ഇൻഷുറൻസ് ഏജൻസികൾ, സ്വകാര്യ കുറ്റാന്വേഷണ ഏജൻസികൾ എന്നിവിടങ്ങളിൽ ഫോറൻസിക് വിദഗ്ധരുടെ ആവശ്യമുണ്ട്.

ഫോറൻസിക് സയൻസും ക്രിമിനോളജിയും

ഫോറൻസിക് സയൻസ്: കുറ്റാന്വേഷണത്തിനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും ഫോറ‌ൻസിക് നിയമവും കോടതിയുമായി ബന്ധപ്പെട്ട സഹായം വേണം. അമ്പ്, വെടിയുണ്ട, ബോംബ് തുടങ്ങി തൊടുത്തുവിട്ട് ചെന്നുകൊള്ളുന്നവയെപ്പറ്റി (പ്രൊജക്റ്റൈൽസ്) പഠിക്കാൻ ബാലിസ്റ്റിക്സ്, രക്തപരിശോധനയ്ക്കു സിറോളജി എന്നിങ്ങനെ പല ശ‌ാസ്ത്രശാഖകളെയും ഇവിടെ പ്രയോജനപ്പെടുത്തുന്നു.

മുടി, ശരീരദ്രവങ്ങള്‍, മാരകായുധങ്ങൾ മുതലായവ പരീക്ഷണശാലയിൽ വിശകലനം ചെയ്തു കുറ്റവാളിയെ കണ്ടെത്താൻ തുണയേകുന്നു. രാസപരിശോധന, വിരലടയാളം, കൈപ്പടവിശകലനം തുടങ്ങിയവയിൽ പ്രാവീണ്യവും പ്രാധാനം.


ഫോറൻസിക് സയന്‍റിസ്റ്റി​േന്‍റത് ഒരൊറ്റ ജോലിയല്ല. പല സ്പെഷലൈസേ‌ഷനും വേണ്ടിവരും. ഡിഎൻഎ അനലിസ്റ്റ്, ബ്ലഡ്സ്റ്റെയിൻ അനലിസ്റ്റ്, ബാലിസ്റ്റിക് എക്സ്പെർട്ട്, ഫോറൻസിക് ഡോക്യുമെന്‍റ് എക്സാമിനർ/സൈക്കോളജിസ്റ്റ്/ പതോളജിസ്റ്റ്/ടോക്സിക്കോളജിസ്റ്റ്/ആന്ത്രപ്പോളജിസ്റ്റ്/ഒഡണ്ടോളജിസ്റ്റ്/അക്കൗണ്ടന്റ്/ലിങ്ഗ്വിസ്റ്റ്/മെഡിസിൻ എക്സ്പെർട്ട്/ ഡിജിറ്റൽ ഫോറൻസിക് എക്സ്പെർട്ട് എന്നു തുടങ്ങി പലതും.

2. ക്രിമിനോളജി: സമൂഹവുമായി ബന്ധപ്പെട്ട പ്രതിഭാസമെന്ന നിലയിൽ കുറ്റകൃത്യങ്ങളെപ്പറ്റി പഠിക്കുന്നു. കുറ്റവാളികളുടെ പെരുമാറ്റം, മനോഭാവം, സമൂഹത്തോടുള്ള സമീപനം, കുറ്റകൃത്യങ്ങൾ ഒഴിവാക്കാനുള്ള വഴികൾ, നിയമപാലനം മുതലായവ പഠനവിഷയങ്ങൾ. സിദ്ധാന്തത്തിൽ കൂടുതൽ ‌ഊന്നൽ. ദുർഗുണ പരിഹാരശാലകൾ, ജയിലുകൾ, പൊലീസ് വകുപ്പ് എന്നിവയിൽ ക്രിമിനോളജിസ്റ്റുകൾക്ക് അവസരങ്ങളുണ്ട്.

ഫോറൻസിക് മെഡിസിൻ

ഫോറൻസിക് സയൻസിൽ നിന്നും ക്രിമിനോളജിയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഫോറൻസിക് മെഡിസിൻ. മെഡിക്കൽ വിജ്‍ഞാനം, - വിശേഷിച്ചും പതോളജി ഉപയോഗിച്ച് നിയമ നടപടികൾക്കുവേണ്ടി മരണകാരണവും മറ്റും കണ്ടെത്തുകയാണിവിടെ. എം.ബി.ബി.എസ് കഴിഞ്ഞുള്ള ഉപരിപഠനവിഷയമാണ് ഫോറൻസിക് മെഡിസിൻ.

പ്ലസ് ടു സയൻസാണ് ഫോറൻസിക് രംഗത്തേക്കിറങ്ങാനുളള അടിസ്ഥാന യോഗ്യത.


ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III യിൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും.

പ്ലസ് ടു കഴിഞ്ഞാൽ നേരിട്ട് ബിഎസ്.സി ഫോറൻസിക് സയൻസ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കും. അല്ലെങ്കിൽ പ്ലസ്ടു കഴിഞ്ഞ് ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ ബിരുദമുള്ളവർക്ക് ഫോറൻസിക് സയൻസ് മാസ്റ്റർ കോഴ്സിന് ചേരാൻ കഴിയും. രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഫോറൻസിക് സയൻസ് ഡിഗ്രി, പിജി ,ഡിപ്ലോമ കോഴ്സുകൾ നൽകുന്നുണ്ട്.

ശ്രദ്ധിക്കുക...

അക്കാദമിക നിലവാരവും വിഷയത്തിൽ ഉന്നത ബിരുദവും കൊണ്ടുമാത്രം ഈ മേഖലയിൽ മികവു പുലർത്താൻ ആവില്ല. അതിസൂക്ഷ്മമായ അന്വേഷണത്വരയും അവലോകന ശേഷിയും അത്യന്താപേക്ഷിതമാണ് ഒരു ജോലിക്ക് വേണ്ടി മാത്രം അന്വേഷിക്കുന്നവർ ഒരിക്കലും ഫോറൻസിക് സയൻസ് പഠിക്കാനൊരുങ്ങരുത്. നിരന്തര പരിശ്രമത്തിലൂടെ മനോഭാവവും മനഃസാന്നിധ്യമുള്ളവർക്ക് ഫോറൻസിക് സയൻസ് നന്നായി ചേരും. പ്ലസ് ടു കഴിഞ്ഞ് നേരെ ഫോറൻസിക് കോഴ്സുകൾക്ക് പോകുന്നതിനേക്കാൾ സയൻസ് വിഷയങ്ങളിൽ ബിരുദമെടുത്ത് ബിരുദാനന്തര ബിരുദത്തിന് ഫോറൻസിക് സയൻസ് പഠിക്കുന്നതാണ് അഭികാമ്യം.

ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ

ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ കോഴ്സുകൾ നിലവിലില്ല. ബാച്ച്​ലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. www.stjosephs.edu.in

കാലിക്കറ്റ് യൂണിവേഴ്സിറ്റി യുടെ സഹകരണത്തോടെ തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് അസോസിയേഷൻ എംഎസ് സി ഫോറൻസിക് സയൻസ് കോഴ്സ് നൽകുന്നുണ്ട്. www.icfsa.in

എം.ജി യൂണിവേഴ്സിറ്റി കീഴിൽ നാലു സ്ഥാപനങ്ങളിൽ എം എസ്.സി/ബി.എസ്.സി/ സൈബർ ഫോറൻസിക് കോഴ്സുകൾ നൽകുന്നുണ്ട്.

സ്കൂൾ ഓഫ് ടെക്നോളജി അപ്ലൈഡ് സയൻസ്, ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി അപ്ലൈഡ് സയൻസസ്, പുല്ലാരി ക്കുന്ന് സ്കൂൾ ഓഫ് ടെക്നോളജി ആൻ്റ് അപ്ലൈഡ് സയൻസ്, ഇടപ്പള്ളി വിശ്വബ്രാഹ്മണ കോളേജ് വെച്ചുച്ചിറ എന്നിവിടങ്ങളിലാണ്​ കോഴ്​സുകളുള്ളത്​.www.mgu.ac.in


കുസാറ്റിലെ ഫോറൻസിക് കോഴ്സ് ഫോറൻസിക് സയൻസിൽ കൊച്ചി കുസാറ്റും മാസ്റ്റർ ബിരുദ പഠനത്തിന് അവസരമൊരുക്കുന്നുണ്ട്​. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കേരള പൊലീസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സ് പഠിക്കാം.

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55% ൽ കുറയാത്ത മാർക്ക്/ഗ്രേഡോടെ ബി.എസ് സി/ബി.വോക് ഫോറൻസിക് സയൻസ്, ബി.വോക് അപ്ലൈഡ് മൈക്രോ ബയോളജി & ഫോറൻസിക് സയൻസ്, ബി.എസ്.സി സുവോളജി/ബോട്ടണി/ കെമിസ്ട്രി/ഫിസിക്സ്/മൈക്രോബയോളജി/മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി/ മെഡിക്കൽ ബയോടെക്നോളജി/ബയോടെക്നോളജി/ജനറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി , ബി.ടെക്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, ബി.സി.എ. ബിരുദം. www.cusat.ac.in.

കേരളത്തിന് പുറത്തുള്ള ചില സ്ഥാപനങ്ങൾ

മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in

ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാൻ കഴിയും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in.


ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ/സ്ഥാപനങ്ങൾ:

  • മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ https://makautwb.ac.in/
  • ഗുജറാത്തിലെ ഫൊറൻസിക് സയൻസ് സർവകലാശാല വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മാസ്റ്റേഴ്സ്/ഡിപ്ലോമ/ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്.www.gfsu.edu.in
  • ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി www.bujhansi.ac.in
  • ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ https://collegeholkar.org
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ https://www.instforensicscimumbai.in
  • ലോക് നായക് ജയപ്രകാശ് നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ഫോറൻസിക് സയൻസ് ന്യൂഡൽഹി www.nicfs.gov.in
  • ആർ ബി വി ആർ ആർ വിമൻസ് കോളേജ് ഹൈദരാബാദ് www.rbvrrwomenscollege.net
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ www.ifscnagpur.in/
  • യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്) www.ycis.ac.in/
  • സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ).
  • കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ).
  • ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ).
  • അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ). തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime investigatorforensic science
News Summary - need to become a good crime investigator​? learn these courses
Next Story