അഴിമതി നടത്തില്ല; കൂറുമാറില്ല, സത്യവാങ്മൂലത്തിൽ ഒപ്പിട്ട് ഗോവയിലെ ആം ആദ്മി സ്ഥാനാർഥികൾ
text_fieldsപനാജി: അഴിമതി നടത്തുകയോ കൂറുമാറുകയോ ചെയ്യില്ലെന്ന് വാഗ്ദാനം ചെയ്ത് ആം ആദ്മി സ്ഥാനാർഥികൾ സത്യവാങ്മൂലത്തിൽ ഒപ്പിട്ടു. ഗോവ രാഷ്ട്രീയത്തിലെ കറുത്ത ഏടായ കൂറുമാറ്റത്തെ സത്യവാങ്മൂലംകൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. 40 സ്ഥാനാർഥികളും അവരുടെ സത്യവാങ്മൂലം സഹിതമാണ് വാർത്തസമ്മേളനത്തിനെത്തിയത്.
സത്യവാങ്മൂലം ലംഘിക്കുന്നത് നിയമപരമായ വിശ്വാസ ലംഘനത്തിന് കാരണമാകുമെന്നതിനാൽ സ്ഥാനാർഥികൾ അത് പാലിക്കും. സ്ഥാനാർഥികൾ സത്യവാങ്മൂലത്തിന്റെ പകർപ്പ് വോട്ടർമാർക്ക് നൽകും. ഗോവയിൽ സത്യസന്ധമായ സർക്കാറിനാണ് ശ്രമമെന്നും കെജ്രിവാൾ പറഞ്ഞു. നാല് ദിവസത്തെ സന്ദർശനത്തിനാണ് കെജ്രിവാൾ ഗോവയിലെത്തിയത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ, നിലവിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാൻ എ.എ.പിക്ക് കഴിഞ്ഞിരുന്നില്ല. ഗോവയിലെ 40 അസംബ്ലി സീറ്റുകളിലേക്ക് ഫെബ്രുവരി 14 നാണ് വോട്ടെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.