ഗോവയിൽ ബി.ജെ.പി 22ലധികം സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്
text_fieldsപനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 22ലധികം സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആദ്യമായാണ് 40 സീറ്റിലും പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. ബി.ജെ.പി സർക്കാർ രൂപീകരിക്കും. 22ലധികം സീറ്റുകൾ നേടുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
10 വർഷമായി ബി.െജ.പിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. നിരവധി വികസന പദ്ധതികൾ നടപ്പാക്കിയെന്നും ജനങ്ങൾ സന്തോഷത്തിലാണെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു.
അതേസമയം, സാവന്ത് മത്സരിക്കുന്ന വടക്കൻ ഗോവയിലെ സാൻക്യുലിമിൽ കോൺഗ്രസിലെ ധർമേഷ് സഗലാനിയാണ് എതിർ സ്ഥാനാർഥി. സാവന്തിന് എതിരെ കോൺഗ്രസ് സ്ഥാനാർഥിയെ ആപ്, തൃണമൂൽ പാർട്ടികൾ പിന്തുണക്കുമെന്നാണ് വിവരം.
ഇതിനിടയിൽ കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പുറത്തുവിട്ടു. ബി.ജെ.പി അംഗത്വവും മന്ത്രിപദവും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബൊ അടക്കം ഒമ്പതു പേരുടെ സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്.
ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതടക്കം 26 സ്ഥാനാർഥികളുടെ പേരാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.