മുഖ്യമന്ത്രി സ്ഥാനം: ഗോവയിൽ ബിജെപിക്ക് തലവേദന
text_fieldsതെരഞ്ഞെടുപ്പും വോട്ടെണ്ണലും അവസാനിച്ചെങ്കിലും ഗോവയിൽ ബിജെപിക്ക് തലവേദന. മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ തർക്കം തുടരുകയാണ്. സമവായ നീക്കങ്ങൾ പുരോഗമിക്കവേ ഗോവ മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് പ്രമോദ് സാവന്ദ് രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിച്ചത് താനാണെന്നും പാർട്ടിക്ക് വലിയ വിജയം നേടാനായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'മുഖ്യമന്ത്രിയാകാൻ ഞാൻ യോഗ്യനാണ്. ഇനിയെല്ലാം പാർട്ടി തീരുമാനിക്കട്ടെ'യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിക്കകത്ത് തർക്കം തുടരവേയാണ് താൻ പിന്നോട്ടില്ലെന്ന സൂചന നൽകി പ്രമോദ് സാവന്ദിന്റെ പ്രതികരണം. മുഖ്യമന്ത്രി വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം ഉടൻ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജ തീരുമാനിക്കാനാണ് നീക്കം. മുൻ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യതയെന്നറിയുന്നു. അതേ സമയം എം.ജി.പിയുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
ഗോവയിൽ തുടർച്ചയായ മൂന്നാം തവണയാണ് ബി.ജെ.പി അധികാരത്തിലേറുന്നത്. പ്രമോദ് സാവന്ത് ഇന്നലെ രാജി സമർപ്പിച്ചു. അദ്ദേഹത്തെ കാവൽ മുഖ്യമന്ത്രിയായി ഗവർണ പി.എസ്. ശ്രീധരൻ പിള്ള നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.