Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 2:55 AM GMT Updated On
date_range 10 March 2022 2:55 AM GMT2017ലെ തെറ്റ് ആവർത്തിക്കില്ല; ഗോവയിൽ ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്
text_fieldsbookmark_border
പനാജി: ഗോവയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്. ഗവർണർ ശ്രീധരൻ പിള്ളയെ മൂന്ന് മണിക്ക് കാണുന്നതിനാണ് കോൺഗ്രസ് അനുമതി തേടിയിരിക്കുന്നത്. എന്നാൽ, അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഈ വർഷവും ഗോവയിൽ ഭൂരിപക്ഷം നേടാനാവുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് ഒരുമുഴം നീട്ടിയെറിയുന്നത്. 2017ൽ ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺഗ്രസായിരുന്നു.
എന്നാൽ, ചെറുകക്ഷികളെ അതിവേഗം ഒപ്പംകൂട്ടി ബി.ജെ.പി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്ന് ഗവർണർ ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story