ഗോവയിൽ കോടിപതികൾ 187; ക്രിമിനൽ കേസുള്ളവർ 77 പേർ
text_fieldsപനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 77 സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുണ്ടെന്നും 187 പേർ കോടിപതികളാണെന്നും റിപ്പോർട്ട്. ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ കൂടുതൽ കോൺഗ്രസിലാണ്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും (എം.ജി.പി), ബി.ജെ.പിയുമാണ് തൊട്ടുപിറകിൽ. സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലം അനുസരിച്ച് 31 ശതമാനത്തിന് അഞ്ചു കോടിയിലധികവും 16 ശതമാനം പേർക്ക് അഞ്ചിനും രണ്ടിനും ഇടക്ക് കോടിയുടെയും 20 ശതമാനത്തിന് 10 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയിലും സ്വത്തുണ്ട്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആകെയുള്ള 301 സ്ഥാനാർഥികളിൽ 77 പേർക്കെതിരെ (26 ശതമാനം) വിവിധ കോടതികളിൽ ക്രിമിനൽ കേസുണ്ട്. എട്ട് ശതമാനം പേർ ഗുരുതര ക്രിമിനൽ കുറ്റം ചെയ്തവരാണ്. 12 സ്ഥാനാർഥികൾക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ്. ഇതിൽ ഒരാൾക്കെതിരെ ബലാത്സംഗമാണ് കുറ്റം. എട്ട് സ്ഥാനാർഥികളുടെ പേരിൽ വധശ്രമക്കേസുണ്ട്.
സ്ഥാനാർഥികളിൽ ബി.ജെ.പി 95, കോൺഗ്രസ് 87, എം.ജി.പി 69, ടി.എം.സി 65, ജി.എഫ്.പി 67, എ.എ.പി 62, എൻ.സി.പി 62 എന്നിങ്ങനെ കോടിപതികളാണ്. 92 കോടിയുടെ വീതം സ്വത്തുള്ള കോൺഗ്രസിലെ മൈക്കൽ ലോബോ (കലംഗൂട്ട് മണ്ഡലം), ഭാര്യ ദലീല (സിയോളിം) എന്നിവരാണ് ഏറ്റവും സമ്പന്നർ. ബിച്ചോളിമിലെ സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. ചന്ദ്രകാന്ത് ഷെട്ടി ആണ് 59 കോടിയുടെ സ്വത്തുമായി രണ്ടാംസ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.