ഗോവയിൽ 78.94 ശതമാനം പോളിങ്
text_fieldsപനാജി: ഗോവ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 78.94 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 11.6 ലക്ഷം പേരാണ് വോട്ടർമാർ. 2017 ൽ 82.56 ശതമാനമായിരുന്നു പോളിങ്ങ്.
40 മണ്ഡലങ്ങളുള്ള ഗോവയിൽ 301 പേരാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് (ബി.ജെ.പി), മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദിഗമ്പർ കാമത്ത് (കോൺഗ്രസ്), മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവൊ (തൃണമൂൽ), ബി.ജെ.പി വിമതരായ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരസേകർ, മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ.
പ്രതിപക്ഷ വോട്ടുകൾ കോൺഗ്രസ്, തൃണമൂൽ, ആം ആദ്മ പാർട്ടികൾക്കിടയിൽ ചിതറുന്നതോടെ ഭരണവിരുദ്ധ വികാരം മറികടന്ന് ഭരണ തുടർച്ച സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ബി.ജെ.പിക്ക് മനോഹർ പരീക്കറില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്.
മുഖ്യമന്ത്രി പ്രമോദ് സാവന്ത് മത്സരിക്കുന്ന സാൻക്വീലിം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത്. മണ്ഡലത്തിലെ വോട്ടർമാരിൽ 89.61 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.