വോട്ടിങ് ക്രമക്കേട്; റിപ്പോർട്ട് തേടി
text_fieldsപനാജി: ഫെബ്രുവരി 14ന് നടന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പർ വോട്ടിങ്ങിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റിപ്പോർട്ട് തേടി. സർവിസ് വോട്ടർമാർക്കുള്ള ബാലറ്റ് പേപ്പർ വോട്ടിങ്ങിനിടെ ക്രമക്കേട് നടന്നതായാണ് പരാതി ഉയർന്നത്. അന്വേഷിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നോർത്ത്, സൗത്ത് ഗോവ ജില്ല റിട്ടേണിങ് ഓഫിസർമാരോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടതായി ചീഫ് ഇലക്ടറൽ ഓഫിസർ കുനാൽ പറഞ്ഞു.
ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യുന്ന സർവിസ് വോട്ടർമാരെ ബി.ജെ.പി നേതാക്കൾ സ്വാധീനിക്കാൻ ശ്രമിച്ചതായി കാണിച്ച് കോൺഗ്രസ് പരാതി നൽകിയിരുന്നു. പോളിങ്ങിനിടെ ബി.ജെ.പിക്കുവേണ്ടി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെക്കുറിച്ചും പരാതിയിൽ ഉന്നയിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച പരാതികൾക്കു പുറമെ ബാലറ്റ് പേപ്പർ വോട്ടിങ്ങിലെ ചില ക്രമക്കേടുകൾ ഇലക്ഷൻ കമീഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗോവയിൽ 78.94 ശതമാനം പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.