Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
manipur election result 2022
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightManipurchevron_rightമണിപ്പൂരിൽ കോൺഗ്രസിനെ...

മണിപ്പൂരിൽ കോൺഗ്രസിനെ വീഴ്ത്തുന്ന മുൻ കോൺഗ്രസുകാർ

text_fields
bookmark_border

ഒരിക്കൽ കൂടി മണിപ്പൂരിൽ ബി.ജെ.പി ഭരണത്തിലേറുകയാണ്. 60 സീറ്റിലും തനിച്ച് മത്സരിച്ച ബി.ജെ.പി 31 സീറ്റിൽ വ്യക്തമായ ലീഡുമായി ഭൂരിപക്ഷമുറപ്പിച്ച് കഴിഞ്ഞു. കോൺഗ്രസിന്റെ സീറ്റുനില 28ൽനിന്ന് ആറായി ചുരുങ്ങി.

ദീർഘകാലം കോൺഗ്രസ്​ ഭരണത്തിലായിരുന്നു മണിപ്പൂർ. 2002 മുതൽ 2017 വരെ ഒക്രം ഇബോബി സിങ്​ ആണ് സംസ്ഥാനം​​ ഭരിച്ചത്. 2017ൽ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിന്​ പുറത്തുനിൽക്കേണ്ടി വന്നു കോൺഗ്രസിന്​. ഭരണം പോയത്​ മൂന്നു സീറ്റിന്‍റെ കുറവിൽ. കാരണം ലളിതം, ഡൽഹിയിൽ അധികാരം വാഴുന്നവരാണ്​ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വാഴ്ത്തും വീഴ്ത്തും തീരുമാനിക്കുന്നത്​.

മുമ്പ്​ അധികാരത്തിന്‍റെ 'ഐശ്വര്യകാലത്ത്​' കോൺഗ്രസ്​ ചെയ്തുവന്ന ജോലി ഇപ്പോൾ ബി.ജെ.പി കുറേക്കൂടി ഭംഗിയായി ചെയ്യുന്നു എന്ന് മാത്രം. 2017ൽ 21 സീറ്റുള്ള ബി.ജെ.പി ഭരണമുറപ്പിക്കുമെന്നു കണ്ടപ്പോൾ കോൺഗ്രസിൽനിന്നു എട്ടുപേരും മറുകണ്ടം ചാടി. നാലു സീറ്റു വീതം നേടിയിരുന്ന നാഗാ പീപ്​ൾസ്​ ഫ്രണ്ടിനെയും നാഷനൽ പീപ്​ൾസ്​ പാർട്ടിയെയും (എൻ.പി.പി) കൂടെ കൂട്ടി അംഗബലം 30 ആക്കി. മുൻ ലോക്സഭ സ്പീക്കർ പരേതനായ പി.എ. സങ്​മയുടെ മകൻ കോൺറാഡ്​ സങ്​മ നയിക്കുന്ന എൻ.പി.പി മേഘാലയയിൽ ബി.ജെ.പിയുടെ കൂട്ടുകക്ഷിയായി; കോൺറാഡ്​ മുഖ്യമന്ത്രിയും.

കൂറുമാറ്റം പ്രോത്സാഹിപ്പിച്ച്​ നില ഭദ്രമാക്കിയ ബി.ജെ.പി ഇത്തവണ സ്വന്തം നിലയിലാണ് മത്സരിച്ചത്​. ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ്​ അടക്കം മത്സരത്തിന്​ കച്ചമുറുക്കിയ മന്ത്രിമാരും സീറ്റുമോഹികളും അധികവും മുൻ കോൺഗ്രസുകാരാണ്​. തെരഞ്ഞെടുപ്പ്​ കണ്ട്​ ധാരാളം പേരാണ് കോൺഗ്രസിൽനിന്നു ചടിയത്​. കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജം സിങ്, ഉപാധ്യക്ഷൻ ചാൽതോൻലീൻ ആമു, കോൺഗ്രസ്​ നേതാവ്​ ഇബോബി സിങ്ങിന്‍റെ അനന്തരവൻ എന്നിവരെല്ലാം ബി.ജെ.പി പാളയത്തിലെത്തി.

നാഗാ ഗോത്രക്കാർക്കിടയിൽ സ്വാധീനമുള്ള എൻ.പി.എഫ്​ ഇത്തവണ അംഗബലം പത്താക്കി ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു. എൻ.പി.പിക്കുമുണ്ടായിരുന്നു​ 15 സീറ്റുകളുടെ മോഹം. എൻ.പി.എഫ് നാല് സീറ്റ് ലഭിച്ചപ്പോൾ എൻ.പി.പി ഏഴ് സീറ്റ് നേടി ഏറ്റവും വലിയ രണ്ടാം കക്ഷിയായി.

ഭരണവിരുദ്ധ വികാരവും പണാധികാരം മറികടക്കും

1972 ജനുവരി 21ന്​ സംസ്ഥാനപദവി ലഭിച്ച മണിപ്പൂർ ഇപ്പോഴും വികസനത്തിൽ ഏറെ പിറകിലാണ്​. കൂനിന്മേൽ കുരു കണക്കെ, വിവിധ വംശീയവിഭാഗങ്ങളിലായി അനേകം സായുധഗ്രൂപ്പുകളുടെ സജീവസാന്നിധ്യവുമുണ്ട്​. 2021 നവംബറിലും ശക്തമായ തീവ്രവാദി ആക്രമണമുണ്ടായി. സീനിയർ സൈനിക ഉദ്യോഗസ്ഥൻ കേണൽ വിപ്ലബ്​ ത്രിപാഠിയും ഭാര്യയും ഒമ്പതു വയസ്സുള്ള കുഞ്ഞുമകനും കൊല്ലപ്പെട്ടു.

വടക്കുകിഴക്കൻ അതിർത്തിദേശങ്ങളിലെ നിത്യശാപമായ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) സമാധാനം പകരുന്നതിലേറെ സ്വൈരജീവിതത്തെ പലപ്പോഴും അവതാളത്തിലാക്കുന്നുണ്ട്​. പൈശാചികനിയമം നടപ്പാക്കിയിട്ടും തീവ്രവാദി സംഘടനകൾ നാൾക്കുനാൾ ശക്തിപ്രാപിച്ചുവരുന്നതാണ്​ അനുഭവം. എന്നാൽ, ഇതൊന്നും ​തെരഞ്ഞെടുപ്പിൽ കാര്യമായി ഏശിയില്ല. പണവും കേന്ദ്രഭരണവും കൈയിലിരിക്കുന്നവർക്കു തന്നെ മുൻതൂക്കം എന്ന കാര്യം അരക്കെട്ടിട്ട് ഉറപ്പിച്ചു.

എ​ന്താ​ണ്​ അ​ഫ്​​സ്​​പ?

സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ സൈ​ന്യ​ത്തി​ന്​ സ​വി​ശേ​ഷ അ​ധി​കാ​രം ന​ൽ​കു​ന്ന 1958ലെ ​നി​യ​മ​മാ​ണ്​ 'അ​ഫ്​​സ്​​പ' അ​ഥ​വാ 'ആം​ഡ്​ ഫോ​ഴ്​​സ​സ്​ സ്​​പെ​ഷ​ൽ പ​വേ​ഴ്​​സ്​ ആ​ക്​​ട്​'. 'സം​ഘ​ർ​ഷ ബാ​ധി​ത മേ​ഖ​ല​ക'​ളാ​യി ത​രം​തി​രി​ച്ച ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഈ ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വി​ടെ സൈ​ന്യ​ത്തി​നും പൊ​ലീ​സി​നും വെ​ടി​വെ​പ്പ്​ ന​ട​ത്താ​നും വീ​ടു​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്താ​നു​മു​ള്ള അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. തീ​വ്ര​വാ​ദം, ഭീ​ക​ര​ത, രാ​ജ്യ​ത്തിന്റെ അ​ഖ​ണ്ഡ​ത​ക്കു​ള്ള വെ​ല്ലു​വി​ളി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​യ​മം ന​ട​പ്പാ​ക്കാം.

സം​ശ​യ​ത്തിന്റെ പേ​രി​ൽ പോ​ലും വാ​റ​ൻ​റി​ല്ലാ​തെ അ​റ​സ്​​റ്റു ചെ​യ്യാം. സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​മ്പൂ​ർ​ണ നി​യ​മ പ​രി​ര​ക്ഷ ല​ഭി​ക്കും. നി​ല​വി​ൽ അ​സം, നാ​ഗാ​ലാ​ൻ​ഡ്​ (ഇം​ഫാ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ മേ​ഖ​ല ഒ​ഴി​കെ) എ​ന്നി​വി​ട​ങ്ങ​ളി​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ചി​ല ജി​ല്ല​ക​ളും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​നി​യ​മ​മു​ണ്ട്. ക്വി​റ്റ്​ ഇ​ന്ത്യ സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ബ്രി​ട്ടീ​ഷു​കാ​ർ 1942ൽ ​കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സിന്റെ തു​ട​ർ​ച്ച​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipurassembly election 2022
News Summary - Former Congressmen toppling Congress in Manipur
Next Story