ഡൽഹിയിൽനിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയപ്പോൾ അമരീന്ദറിനെ മാറ്റി -പ്രിയങ്ക
text_fieldsകോട്ടക്പുര (പഞ്ചാബ്): ഡൽഹിയിൽനിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയപ്പോഴാണ് പഞ്ചാബിൽ അമരീന്ദർ സിങ് സർക്കാറിനെ മാറ്റിയതെന്ന് പ്രിയങ്ക ഗാന്ധി. ആ രഹസ്യ കൂട്ടുകെട്ട് ഇപ്പോൾ വെളിപ്പെട്ടുവെന്നും കോട്ടക്പുരയിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രിയങ്ക പറഞ്ഞു.
''അഞ്ചു വർഷത്തേക്ക് സർക്കാറുണ്ടായിരുന്നു ഇവിടെ. അതിന് ചില പോരായ്മകളുണ്ടായി എന്നത് സത്യമാണ്. പഞ്ചാബിൽ നിന്നുതന്നെ നിയന്ത്രിക്കപ്പെടുന്നത് അവസാനിപ്പിച്ച് ആ സർക്കാറിനെ ഡൽഹിയിൽനിന്ന് നിയന്ത്രിച്ചുതുടങ്ങി. ബി.ജെ.പിയാണ് നിയന്ത്രണം നടത്തിയിരുന്നത്. അതുകൊണ്ട് സർക്കാറിനെ നാം മാറ്റി'' -പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.