കോൺഗ്രസിനെ 'ആപ്പിലാക്കി' അമൃത്സർ മേയർ ആപ്പിലേക്ക്
text_fieldsഅമൃത്സർ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പതറിയ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാക്കി പാർട്ടിയുടെ അമൃത്സർ മേയർ കരംജിത് സിങ്ങ് റിന്റു ബുധനാഴ്ച പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആപ്പിന്റെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാന്നും ചേർന്ന് അമൃത്സർ മേയറെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
2017ൽ ആം ആദ്മി പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന ഈ മേഖലയിൽ അകാലിദളിൽനിന്ന് പിടിച്ചെടുത്ത 22 സീറ്റുകളുടെ ബലത്തിലായിരുന്നു കഴിഞ്ഞ തവണ കോൺഗ്രസ് പഞ്ചാബ് പിടിച്ചത്. കോൺഗ്രസിലേക്ക് കഴിഞ്ഞ തവണ ചോർന്നുപോയ തങ്ങളുടെ വോട്ടുകൾ തിരിച്ചുപിടിക്കാൻ അകാലിദൾ പരിശ്രമിക്കുന്നതിനിടയിലാണ് ആപ് ഏൽപിച്ചിരിക്കുന്ന ആഘാതം. അധികം ജനസ്വാധീനമില്ലാതിരുന്ന കരംജിത് സിങ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് കോടികൾ നൽകി നേടിയതാണ് മേയർപദവിയെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ കൂടുമാറ്റം. അതേസമയം, ദുർഭരണം അവസാനിപ്പിക്കാൻ ആപ്പിനെ സ്വാഗതം ചെയ്യാൻ പഞ്ചാബിലെ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്നും അതിനാണ് തന്റെ രാജിയെന്നും റിന്റു അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.