അമരീന്ദർ സിങ്ങിന് തന്നെ ഭയമാണെന്ന് ആപ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ
text_fieldsപഞ്ചാബ് മുന്‍മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിന് തന്നെ ഭയമാണെന്നും പരാജയ ഭീതി കൊണ്ടാണ് പട്യാലയിൽ മാത്രം 144 വകുപ്പ് ഏർപ്പെടുത്തിയതെന്നും ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഭഗവന്ത് മൻ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച പൊലീസ് പട്യാലയിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതിനെ തുടർന്ന് ഭഗവന്ത് മന്നിന് പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്താനുള്ള സമയം നാളത്തോടെ അവസാനിക്കും.
ഇന്നലെ പഞ്ചാബിലെ ബതിൻഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ഭഗവന്ത് മൻ നിരക്ഷരനും മദ്യപാനിയുമായ വ്യക്തിയാണെന്ന് കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ചന്നി അഭിപ്രായപ്പെട്ടിരുന്നു. മുന്ന് വർഷമെടുത്ത് പന്ത്രണ്ടാംക്ലാസ്സ് പാസ്സായ ഒരു വ്യക്തിക്ക് എങ്ങനെ പഞ്ചാബിന്‍റെ നയിക്കാന്‍ കഴിയുമെന്നും ചന്നി പരിഹസിച്ചിരുന്നു.
ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.