പഞ്ചാബ് മുഖ്യമന്ത്രി ചന്നിക്കും ഗായകൻ സിദ്ദു മൂസെവാലക്കുമെതിരെ കേസ്
text_fieldsമാനസ (പഞ്ചാബ്): പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കും മാനസ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും ഗായകനുമായ സിദ്ദു മൂസെവാലക്കുമെതിരെ കേസെടുത്തു.
ആം ആദ്മി പാർട്ടിയുടെ (എ.എ.പി) പരാതിപ്പെട്ടതിനെ തുടർന്നാണ് ചന്നിക്കും മൂസെവാലക്കുമെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐ.പി.സി സെക്ഷൻ 188 പ്രകാരം കേസെടുത്തത്.
തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ മൂസെവാലക്കൊപ്പം ചന്നി മാനസയിലെ ക്ഷേത്രം സന്ദർശിക്കുകയും, പിന്നീട് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തെ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തിയതായും ആരോപണം ഉയർന്നിരുന്നു.
പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി മാൻസയിൽ പ്രചാരണം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് താൻ സ്ഥലത്തെത്തിയെങ്കിലും, മുഖ്യമന്ത്രി പോയതായി മാൻസയിലെ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റും റിട്ടേണിങ് ഓഫിസറുമായ ഹരീന്ദർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി എന്തെങ്കിലും പ്രചാരണ പരിപാടി നടത്തിയതായി ശ്രദ്ധയിൽ പെട്ടിരുന്നോയെന്ന് ജനങ്ങളോട് ചോദിച്ചപ്പോൾ അദ്ദേഹം ക്ഷേത്രങ്ങളിൽ പ്രാർഥിക്കാൻ വേണ്ടി ഗുരുദ്വാരയിലേക്ക് പോയെന്നായിരുന്നു മറുപടിയെന്ന് റിട്ടേണിങ് ഓഫിസർ കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.