ചന്നിക്ക് ചാംകൗർ സാഹിബ്, സിദ്ദുവിന് അമൃത്സർ ഈസ്റ്റ്; പഞ്ചാബിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്
text_fieldsഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. 86 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയും പഞ്ചാബ് കോൺഗ്രസ് തലവൻ നവജോത് സിങ് സിദ്ദുവും മത്സരിക്കും. ചാംകൗർ സാഹിബാണ് ചന്നി ജനവിധി തേടുന്ന മണ്ഡലം. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽനിന്ന് സിദ്ദുവും മത്സരിക്കും.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചതിന് പിന്നാലെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഇരുവരും മത്സര രംഗത്തിറങ്ങുന്നതെന്നതാണ് ശ്രദ്ധേയം. ഇരുവരും സിറ്റിങ് മണ്ഡലത്തിൽനിന്ന് തന്നെയാണ് മത്സരരംഗത്തിറങ്ങുക.
ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ ധേര ബാബ നാനക് മണ്ഡലത്തിൽനിന്നാണ് മത്സരിക്കുക. അമൃത്സർ സെൻട്രലാണ് ഓം പ്രകാശ് സോണി മത്സരിക്കുന്ന മണ്ഡലം. നടൻ സോനു സൂദിൻറെ സഹോദരി മാളവിക മോഗയിൽനിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാണ് മാളവികയെന്ന് നേരത്തേ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 14നാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.