"പ്രധാനമന്ത്രിയെ സംരക്ഷിക്കാനാകുന്നില്ല, പിന്നെ എങ്ങനെ സംസ്ഥാനത്തെ സംരക്ഷിക്കും?"; ചന്നിക്കെതിരെ വിമർശനവുമായി അമിത് ഷാ
text_fieldsപഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ചന്നിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കാൻ സാധിക്കാത്ത മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു സംസ്ഥാനത്തെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയെന്നും അമിത് ഷാ ചോദിച്ചു. ഫിറോസ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിനെതിരെയുണ്ടായ സുരക്ഷാ വീഴ്ച്ചയെ മുൻനിർത്തിയായിരുന്നു ഷായുടെ പരാമർശം. ലുധിയാനയിലെ റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ രൂപീകരിച്ചാൽ മയക്കുമരുന്ന് വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും സംസ്ഥാനത്തെ നാല് നഗരങ്ങളിൽ ഞങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബ്രാഞ്ച് ഓഫീസുകൾ സ്ഥാപിക്കുമെന്നും ഷാ പറഞ്ഞു. മയക്കുമരുന്ന് പ്രതിരോധിക്കാനായി സംസ്ഥാനത്തെ ഓരോ ജില്ലയിലും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ആദ്യ വാരമാണ് ഫിറോസ്പൂരിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം 20 മിനിറ്റോളം മേൽപാലത്തിൽ കുടുങ്ങി കിടന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10നാണ് വോട്ടെണ്ണൽ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.