പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയാകാന്‍ കൂടുതൽ യോഗ്യൻ സിദ്ദുവെന്ന് ഭാര്യ നവ്ജോത് കൗർ
text_fieldsചണ്ഡിഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യൻ നവ്‌ജോത് സിങ് സിദുവായിരുന്നുവെന്ന് ഭാര്യയും കോൺഗ്രസ് നേതാവുമായ നവജോത് കൗർ. ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
മുഖ്യമന്ത്രി പോലുള്ള ഉയർന്ന സ്ഥാനങ്ങളിലേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത പരിഗണിക്കണമെന്നും നവജ്യോത് കൗർ അഭിപ്രായപ്പെട്ടു. മൂന്ന് തവണ നിയമസഭാംഗമായ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. അമരീന്ദർ സിങ് രാജിവെച്ച ശേഷം പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചന്നിയെയായിരുന്നു ഹൈകമാൻഡ് തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രി ആരാവണമെന്നതിനെകുറിച്ച് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നേതാക്കളോടും ചോദിച്ചിട്ടുണ്ടെന്നും പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്ന ഒരാളെയാണ് അവർ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധി പ്രഖ്യാപനത്തിൽ പറഞ്ഞു. ചന്നിക്ക് പാവപ്പെട്ടവരുടെ വേദനകൾ മനസിലാക്കാനും പരിഹരിക്കാനും കഴിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.