പഞ്ചാബ്; കോൺഗ്രസ് ദയനീയം,ചന്നി പിന്നിൽ, സിദ്ദുവും
text_fieldsപഞ്ചാബിലെ 117 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കവെ കൃത്യമായ മുന്നേറ്റവുമായി ആം ആദ്മി പാർട്ടി. 73 സീറ്റിൽ ആപ് മുന്നേറുമ്പോൾ നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് 20 സീറ്റുകളിലേക്ക് ഒതുങ്ങി. ശിരോമണി അകാലിദൾ ഏഴ് സീറ്റിലും ബി.ജെ.പി മൂന്ന് സീറ്റിലും മുന്നേറുന്നു.
അതേസമയം നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത്ത് ചന്നി മത്സരിച്ച രണ്ട് സീറ്റിലും അദ്ദേഹം വളരെ പിന്നിലാണ്. ബദൗർ, ചാംകൂർ സാഹിബ് മണ്ഡലങ്ങളിലാണ് ചന്നിക്ക് അടിതെറ്റുന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് നിലവിൽ നാലാം സ്ഥാനത്താണ്.
മറ്റൊരു പ്രമുഖ നേതാവായ നവജ്യോത് സിങ് സിദ്ദു മത്സരിച്ച അമൃത്സർ ഈസ്റ്റിലും അവസ്ഥ പരിതാപകരമാണ്. അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത്ത് ചന്നിയും ആപിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മനും ഗുരുദ്വാരകൾ സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.