Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightPunjabchevron_rightപഞ്ചാബിൽ ആപ്...

പഞ്ചാബിൽ ആപ് ആറാടുകയാണ്...; തകർന്നടിഞ്ഞ് കോൺഗ്രസ്

text_fields
bookmark_border
പഞ്ചാബിൽ ആപ് ആറാടുകയാണ്...; തകർന്നടിഞ്ഞ് കോൺഗ്രസ്
cancel

കോൺഗ്രസ്, ശിരോമണി അകാലിദൾ പാർട്ടികളുടെ ഏറ്റവും പ്രമുഖ നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിൽ അടക്കം തേരോട്ടം നടത്തി ആം ആദ്മി പാർട്ടി. ചിട്ടയായ പ്രവർത്തനവും പ്രചാരണവും ഒക്കെ കൃത്യമായി വോട്ട് ആക്കി മാറ്റാൻ ആപ്പിനായി എന്നാണ് വന്നു​കൊണ്ടിരിക്കുന്ന ഫലങ്ങൾ നൽകുന്ന സൂചന.

117 സീറ്റിൽ 95 സീറ്റുകളിലും ആപ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. കോൺഗ്രസ് 12 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത്ത് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും അദ്ദേഹം വളരെ പിന്നിലാണ്.

ബദൗർ, ചാംകൂർ സാഹിബ് മണ്ഡലങ്ങളിലാണ് ഛന്നിക്ക് അടിതെറ്റുന്നത്. മറ്റൊരു പ്രമുഖ നേതാവായ നവജ്യോത് സിങ് സിദ്ദു മത്സരിച്ച അമൃത്സർ ഈസ്റ്റിലും അവസ്ഥ പരിതാപകരമാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഭഗവന്ത് മൻ ധൂരി മണ്ഡലത്തിൽ വിജയത്തോടടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022punjab assembly election 2022
News Summary - punjab assembly election results
Next Story