പഞ്ചാബ് തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് അമരീന്ദർ
text_fieldsഅമൃത്സർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് ലോക് കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. 22 പേരുകളടങ്ങിയ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ പട്ടിക പുറത്തിറക്കുമെന്നും അമരീന്ദർ പറഞ്ഞു. ആദ്യ പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും തങ്ങളുടെ മണ്ഡലങ്ങളിൽ പരിചിത മുഖങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുൻ എസ്.എ.ഡി എം.എൽ.എയും അന്തരിച്ച പൊലീസ് മേധാവി ഇസ്ഹർ അലം ഖാന്‍റെ ഭാര്യയുമായ ഫർസാന അലം ഖാൻ ആണ് ആദ്യ പട്ടികയിൽ ഉൾപ്പെട്ട ഏക വനിത സ്ഥാനാർഥി. മൽവ മേഖലയിലെ മലർകോട്ലയിൽ നിന്നാണ് ഫർസാന മത്സരിക്കുക.
ബി.ജെ.പി, ശിരോമണി അകാലിദള്‍ സംയുക്ത് (എസ്.എ.ഡി) പാർട്ടികളുമായുള്ള സഖ്യത്തിൽ സംസ്ഥാനത്തെ 117 സീറ്റുകളിൽ 37 സീറ്റിലേക്കാണ് പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുക. ഇതിൽ 26 സീറ്റുകളും മാൾവ മേഖലയിൽ നിന്നാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിധുവുമായുള്ള പ്രശ്‌നങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടി പിന്തുണ നഷ്ടമായതോടെയാണ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.