ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പോരാടുന്നത് ഭാവിതലമുറക്ക് വേണ്ടി -നവ്‌ജ്യോത് സിങ് സിദ്ദു
text_fieldsഅമൃത്സർ: പഞ്ചാബില്‍ കോണ്‍ഗ്രസ് നയിക്കുന്ന പോരാട്ടം ഭാവി തലമുറക്ക് വേണ്ടിയാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു. അമൃത്സറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്.
സംസ്ഥാനത്ത് പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ സിദ്ദുവിന് സൂപ്പർ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കോൺഗ്രസ് എം.പി രവ്‌നീത് സിംഗ് ബിട്ടു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നിയെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ദാരിദ്ര്യവും പട്ടിണിയും മനസ്സിലാക്കുന്ന ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെയാണ് പഞ്ചാബിലെ ജനങ്ങൾക്ക് ആവശ്യമെന്നും അദ്ദേഹം തന്റെ വ്യക്തമാക്കി.
സിദ്ദു പഞ്ചാബിലെ അമൃത്സർ ഈസ്റ്റിൽ നിന്ന് മത്സരിക്കുമ്പോൾ, രൂപ്നഗറിലെ ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നും ബർണാല ജില്ലയിലെ ബദൗറിൽ നിന്നുമാണ് ചന്നി മത്സരിക്കുന്നത്. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്-77, ആംആദ്മി -20, ശിരോമണി അകാലിദള്‍ -15, ബിജെപി -3, എല്‍ഐപി -2 എന്നിങ്ങനെയാണ് സീറ്റുനില. ഈ മാസം 20 ന് ഒറ്റ ഘട്ടമായി നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന്‍റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.