പഞ്ചാബ്: ആപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇന്നറിയാം
text_fieldsന്യൂഡൽഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുൻതൂക്കം കിട്ടുമെന്ന് സർവേകൾ പ്രവചിച്ച സാഹചര്യത്തിൽ കളം നിറഞ്ഞു കളിക്കാൻ ആം ആദ്മി പാർട്ടി രംഗത്ത്. അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊവ്വാഴ്ച ഉച്ചക്ക് 12ന് പ്രഖ്യാപിക്കുമെന്ന് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ജനഹിതമനുസരിച്ചാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായി മൊബൈൽ നമ്പറിലേക്ക് മുഖ്യമന്ത്രിയായി നിർദേശിക്കുന്ന ആളുടെ പേര് അറിയിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. അതിനാൽ ജനകീയനായ ഒരാളാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നുറപ്പായി. ആപ് എം.പി ഭഗ്വന്ത് മാനിന്റെ പേരിനാണ് മുൻതൂക്കം. സിഖുകാർക്ക് അഭിമാനിക്കാവുന്ന ഒരാളാകും പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെജ്രിവാൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.