ബി.ജെ.പി, എസ്.പി ലക്ഷ്യം ധ്രുവീകരണം; നോട്ടം വോട്ടിൽ -പ്രിയങ്ക
text_fieldsസമൂഹത്തെ വിഭജിക്കാത്ത മറ്റൊരു തരം രാഷ്ട്രീയം ജനങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്
ന്യൂഡൽഹി: ഉത്തർപ്രദേശിൽ വോട്ട് ബാങ്ക് ഉറപ്പിക്കാൻ ബി.ജെ.പിക്കും എസ്.പിക്കും ധ്രുവീകരണം അനുയോജ്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ വിഭജന വാചാടോപത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി ബി.ജെ.പി മാറിയേക്കുമെന്ന് അവർ പറഞ്ഞു. അതുകൊണ്ട് സമൂഹത്തെ മതപരമോ ജാതീയമോ ആയി വിഭജിക്കാത്ത മറ്റൊരു തരം രാഷ്ട്രീയം ജനങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.
കർഷകരോടുള്ള സർക്കാറിന്റെ നിസ്സംഗതയും ശത്രുതപരമായ സമീപനവും യു.പി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും- അവർ പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നാൽ സഖ്യം രൂപവത്കരണ സാഹചര്യം ഉടലെടുത്താൽ അപ്പോൾ അത് പരിഗണിക്കും. സ്ഥാനാർഥി പട്ടികയിൽ 40 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയത് വഴി സംസ്ഥാനത്തെ ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകൾ കോൺഗ്രസിനൊപ്പം രാഷ്ട്രീയ-തെരഞ്ഞെടുപ്പ് ശക്തിയായി ഉറച്ചുനിൽക്കും. രാഷ്ട്രീയ മൂല്യവും ശക്തിയും തിരിച്ചറിഞ്ഞ സ്ത്രീകൾക്ക് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തെ മാറ്റാൻ കഴിയും. കർഷക ബില്ലുകളെയും ലഖിംപുർ ഖേരി സംഭവവും സംസ്ഥാനത്തുടനീളം കർഷകർക്ക് വലിയ വേദനയാണുണ്ടാക്കിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ അതിന്റെ പ്രതിഫലനം കാണാം-പ്രിയങ്ക കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.