ബി.ജെ.പി പ്രവർത്തിക്കുന്നത് വൻകിടക്കാർക്ക് -പ്രിയങ്ക
text_fieldsറായ്ബറേലി (യു.പി): സാധാരണക്കാരെ സേവിക്കുക എന്ന 'രാജ ധർമം' ബി.ജെ.പി മറന്നുവെന്നും വൻകിട വ്യവസായികൾക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
കർഷക വിഷയങ്ങളിൽനിന്ന് ആളുകളുടെ ശ്രദ്ധതിരിക്കാൻ മതസ്പർധ വളർത്തുകയാണ്. എവിടെയും കാണാതിരുന്ന അഖിലേഷ് യാദവ് ഇപ്പോൾ വോട്ട് തേടാൻ ഇറങ്ങിയതായി അവർ കളിയാക്കി. പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിക്കവെ, പാചക വാതക സിലിണ്ടറുകളുടെയും കടുകെണ്ണയുടെയും വില വർധിച്ചതായി അവർ പറഞ്ഞു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ എന്നിവയിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ സർക്കാർ മതസ്പർധ വളർത്തുകയാണ്. മതവും ജാതിയും ഉപയോഗിച്ച് വോട്ട് നേടുന്നവരെ ജനങ്ങൾ ശ്രദ്ധിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.