പോരാട്ടം ഇരകൾക്കുവേണ്ടി -ഉന്നാവ് പെൺകുട്ടിയുടെ അമ്മ
text_fieldsഉന്നാവ്: തന്റെ മകളെപോലെ ക്രൂരപീഡനങ്ങൾക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കാനാണ് തന്റെ പോരാട്ടമെന്നും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉന്നാവ് പീഡനക്കേസ് ഇരയുടെ അമ്മ ആശാ സിങ്. ഉന്നാവ് സദർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണിവർ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും ആശാ സിങ് ചോദ്യങ്ങളുന്നയിച്ചു.
സാമൂഹിക സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അവസാനിക്കൂ. എന്നാലേ, പുരുഷൻ എത്ര ശക്തനാണെങ്കിലും സ്ത്രീയെ തെറ്റായ കണ്ണിലൂടെ നോക്കാതിരിക്കൂ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇക്കാര്യം ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അവർ പറഞ്ഞു.
എന്റെ മകൾക്ക് സംഭവിച്ചത് ഒരു മകൾക്കും സഹോദരിക്കും സംഭവിക്കരുത്. വിജയിച്ചാൽ ദുർബല വിഭാഗത്തിന്റെ ശബ്ദമായിരിക്കും. അവർക്ക് നീതി ലഭിക്കാനാണ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത് -അവർ പറഞ്ഞു.
താൻ മത്സരിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഗ്രഹിച്ചിരുന്നതായി ഉന്നാവിൽ മറ്റൊരു ബലാത്സംഗത്തെ അതിജീവിച്ച 11കാരിയായ പെൺകുട്ടി പറഞ്ഞു. എന്നാൽ, പ്രായം തടസ്സമായതിനാൽ ഉന്നാവ് ഇരയുടെ അമ്മയെ സ്ഥാനാർഥിയാക്കുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. അതിനിടെ, ആശാ സിങ്ങിനായി താന ഗ്രാമത്തിൽ പ്രചാരണത്തിനെത്തിയ പെൺകുട്ടിയെയും അമ്മയെയും സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.