ജാട്ട് - മുസ്ലിം ഐക്യം പ്രതിഫലിക്കും - ഗുലാം മുഹമ്മദ് ജ്വാല
text_fields?ആദ്യഘട്ട പ്രചാരണം സമാപിക്കുമ്പോൾ സാഹചര്യം എസ്.പി - ആർ.എൽ.ഡി സഖ്യത്തിന് അനുകൂലമാണെന്ന് ഭാരതീയ കിസാൻ യൂനിയൻ തലവൻ നരേഷ് ടികായത്ത് പറയുന്നു?
*സാഹചര്യങ്ങൾ പൂർണമായും സമാജ്വാദി പാർട്ടി - രാഷ്ട്രീയ ലോക്ദൾ സഖ്യത്തിന് അനുകൂലമാണ്. അവസാന ദിവസവും മൂന്നു നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തിയാണ് വരവ്. വളരെ നല്ല അന്തരീക്ഷമാണ്.
? അന്തരീക്ഷം സഖ്യത്തിന് അനുകൂലമാണെന്ന് പറയുന്നതിനുള്ള കാരണങ്ങൾ എന്താണ്?
*പ്രധാനമന്ത്രിയുടെ റാലി പരാജയപ്പെട്ടതാണ് ഒരു കാരണം. ബുഢാനയിൽ തിങ്കളാഴ്ച വരേണ്ടതായിരുന്നു പ്രധാനമന്ത്രി. കാശ് അഡ്വാൻസ് ആയി നൽകി നിരവധി ട്രാക്ടറുകൾ ഇതിനായി ബുക്ക് ചെയ്തിരുന്നു. വരാനായി ആളുകൾക്കും പണം കൊടുത്തെങ്കിലും ആകെ വന്നത് ആയിരത്തിൽപരം ആളുകൾ മാത്രം. പ്രസംഗം തുടങ്ങിയതും ആളുകൾ എഴുന്നേറ്റ് പോകാൻ തുടങ്ങി.
? അത് സഖ്യത്തിന് അനുകൂലമാണ് എന്നു പറയാമോ? നരേഷ് ടിക്കായത്ത് ബി.ജെ.പിക്ക് വലിയ നഷ്ടം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് പറയുന്നു. താങ്കളും അങ്ങനെ കരുതുന്നുണ്ടോ?
* ചൊവ്വാഴ്ച സിസോലിയിൽ ആർ.എൽ.ഡി - എസ്.പി സഖ്യം സംഘടിപ്പിച്ച റാലിയിൽ വൻ ജനാവലിയാണ് എത്തിയത്. 13 മാസം നീണ്ടുനിന്ന കർഷക സമരത്തിെൻറ രോഷം യു.പിയിലെ മാറ്റമായി സംഭവിക്കും. അതിെൻറ പ്രതിഫലനമാണ് ഇപ്പോൾ പടിഞ്ഞാറൻ യു.പിയിൽ കാണുന്നത്.
?കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഇല്ലാത്ത ജാട്ട് - മുസ്ലിം ഐക്യം ഇത്തവണ പ്രതിഫലിക്കുമോ?
*ഇരുകൂട്ടർക്കുമിടയിൽ യോജിപ്പുണ്ടായിട്ടുണ്ട്. അതിനുള്ള പരിശ്രമത്തിലായിരുന്നു ഇന്നും. മൂന്നു നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തി ഇപ്പോൾ തിരിച്ച് വന്നതേയുള്ളൂ. വോട്ടു ചെയ്ത് ജയിപ്പിച്ചശേഷം ഇനിയും ആക്രമിച്ചാൽ എന്തുചെയ്യുമെന്ന് മുസ്ലിംകളിൽ ചിലർ ചോദിച്ചു. വീണ്ടും പഴയ വർത്തമാനങ്ങളിലേക്ക് ചർച്ച കൊണ്ടുപോകുകയാണോ എന്ന് അവരോട് ഞാൻ തിരിച്ചുചോദിച്ചു.
?ഇപ്പോഴും മുസ്ലിംകൾ ആ ചോദ്യം ചോദിക്കുന്നുണ്ടോ?
*അവർ തമാശയാക്കി ചോദിച്ചതാണെങ്കിലും അവരോട് ഗൗരവത്തിലാണ് മറുപടി പറഞ്ഞത്. രാജ്യത്തിെൻറ നിലനിൽപാണ് ഇപ്പോൾ നോക്കേണ്ടതെന്നും അവരോടു പറഞ്ഞു.
?കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കൊപ്പം നിന്ന ജാട്ടുകൾ ഇത്തവണ മാറ്റത്തിന് വോട്ടുചെയ്യുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?
* അതെ. വിശ്വസിക്കുന്നുണ്ട്. അതിനാൽ, മാറ്റം ഭരണത്തിലുണ്ടാകും. ബി.ജെ.പിയെ തോൽപിക്കണമെന്ന് ജാട്ടുകളും മുസ്ലിംകളും മഹാപഞ്ചായത്ത് വിളിച്ച് തീരുമാനിച്ചതാണ്. അതിനുശേഷം ഇതുവരെ കാര്യങ്ങൾ ഞങ്ങൾ കരുതിയപോലെ തന്നെയാണ് പോകുന്നത്. 2013ൽ കലാപക്കെടുതി അനുഭവിച്ച ശാംലിയിലെയും മുസഫർ നഗറിലെയും ആകെയുള്ള ഒമ്പത് സീറ്റുകളും സഖ്യത്തിന് ലഭിക്കും. മറ്റു ജില്ലകളിലെയും അവസ്ഥ സമാനമാണ്. ജാട്ട് - മുസ്ലിം ഐക്യം പൊളിക്കാൻ ജാട്ടുകളെ ആശയക്കുഴപ്പത്തിലാക്കാനുള്ള പല നീക്കങ്ങൾ അമിത് ഷാ നടത്തുന്നുണ്ട്. ജയന്ത് ചൗധരിയെ മുന്നണിയിലേക്ക് വിളിക്കുന്നതെല്ലാം അതിെൻറ ഭാഗമാണ്. എന്നാൽ, അതൊന്നും ഏശിയിട്ടില്ല.? ഉവൈസിയുടെ സാന്നിധ്യം സഖ്യത്തിന് ക്ഷീണമുണ്ടാക്കില്ലേ?
*ബംഗാളിൽ സംഭവിച്ചത് തന്നെ ഉവൈസിക്ക് യു.പിയിലും സംഭവിക്കും. ഉവൈസിക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. ആ വെടിവെയ്പ് ബി.ജെ.പിയുടെ നാടകമായിരുന്നു. മുസ്ലിംകളുടെ വോട്ട് ഭിന്നിപ്പിച്ച് ഉവൈസിക്കാക്കാൻ ചെയ്തതാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.