ലത മങ്കേഷ്കറുടെ നിര്യാണം: യു.പി പ്രകടന പത്രിക പ്രകാശനം ബി.ജെ.പി മാറ്റിവെച്ചു
text_fieldsലഖ്‌നൗ: അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിനോടുള്ള ആദരസൂചകമായി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ബി.ജെ.പി മാറ്റിവെച്ചു. ഐതിഹാസിക ഗായികയുടെ മരണത്തെ തുടർന്ന് രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകീട്ട് മുംബൈ ശിവാജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിക്കും.
പ്രകടന പത്രിക പ്രകാശനത്തിന് കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പാർട്ടി നേതാക്കളായ സ്വതന്ത്ര ദേവ്, കേശവ് മൗര്യ എന്നിവർ ഞായറാഴ്ച ലഖ്നൗവിലെത്തിയിരുന്നു. പരിപാടി നിർത്തിവെച്ച് ഇവർ ഗായികക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
പ്രകടന പത്രിക പുറത്തിറക്കുന്നതിനുള്ള പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. യു.പിയിൽ ഫെബ്രുവരി 10നാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും ബി.ജെ.പിയുടെ പരിപാടികൾ മാറ്റിവെച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിൽ നടത്താനിരുന്ന വെർച്വൽ റാലി ഉൾപ്പടെ മറ്റ് പ്രധാന പാർട്ടി പരിപാടികളെല്ലാം ഒഴിവാക്കിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.