റാംപിലെ ഭാഗ്യം രാഷ്ട്രീയത്തിലില്ല; പരാജയം രുചിച്ച് അർച്ചന ഗൗതം
text_fieldsസ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിക്കിനി വിവാദത്തിൽപ്പെട്ട നടിയും മോഡലുമായ അർച്ചന ഗൗതത്തിന് നിയമസഭ തെരഞ്ഞെടുപ്പിൽ അടിതെറ്റി. കോൺഗ്രസ് ടിക്കറ്റിൽ ഉത്തർപ്രദേശിലെ ഹസ്തിനപൂർ മണ്ഡലത്തിൽ ജനവിധി തേടിയ അർച്ചന കനത്ത തോൽവിയാണ് നേരിട്ടത്. ബി.ജെ.പി സ്ഥാനാർഥി ദിനേശാണ് ഈ സീറ്റിൽ വിജിയിച്ചത്. എസ്.പി സ്ഥാനാർഥി യോഗേഷ് വർമ മൂന്നാം സ്ഥാനവും ബി.എസ്.പി സ്ഥാനാർഥി സഞ്ജീവ് കുമാർ നാലാം സ്ഥാനവും നേടി.
2021ലാണ് അർച്ചന ഗൗതം കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചത്. യു.പിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മോഡലിന് മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകി. സ്ഥാനാർഥിയായതോടെ അർച്ചനയുടെ ഫാഷൻ ഷോകളിലെ ബിക്കിനി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. ചിത്രങ്ങൾ രാഷ്ട്രീയ ആയുധമായി അർച്ചനയുടെ എതിരാളികൾ ഏറ്റെടുത്തു.
ഇതിന് പിന്നാലെ തന്റെ പ്രഫഷനും രാഷ്ട്രീയ ജീവിതവും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന അഭ്യർഥനയുമായി അർച്ചന ഗൗതം രംഗത്തെത്തി. തന്റെ ജോലിയെ രാഷ്ട്രീയ ജീവിതവുമായി കൂട്ടിക്കുഴക്കരുതെന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.
2014ൽ മിസ് ഉത്തർപ്രദേശ് ആയി തെരഞ്ഞെടുക്കപ്പെട്ട അർച്ചന, 2018ൽ മിസ് ബിക്കിനിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2018ൽ മിസ് കോസ്മോ വേൾഡുമായിരുന്നു. 2015ൽ 'ഗ്രേറ്റ് ഗ്രാൻഡ് മസ്തി' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അർച്ചന അരങ്ങേറ്റം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.