യോഗിയെ ബി.ജെ.പി വീട്ടിലേക്ക് അയച്ചുകഴിഞ്ഞു -അഖിലേഷ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി യോഗിയെ ഇപ്പോൾ തന്നെ വീട്ടിലേക്കയച്ചുകഴിഞ്ഞു എന്നായിരുന്നു അഖിലേഷിെൻറ വാക്കുകൾ.
മധുര, പ്രയാഗ്രാജ്, അയോധ്യ, ദുയൂബന്ദ് തുടങ്ങി യോഗി മത്സരിക്കുമെന്ന് കേട്ട സ്ഥലങ്ങൾ പലതാണ്. പക്ഷേ, വീട്ടിലേക്കുതന്നെ അദ്ദേഹത്തെ പറഞ്ഞയച്ചിരിക്കുന്നു. വോട്ടെണ്ണുന്ന മാർച്ച് 10നുശേഷം 11നാണ് അദ്ദേഹം മടക്ക ടിക്കറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. ഇത് കൂറെക്കൂടി നേരത്തെയായി. അദ്ദേഹത്തിന് തലസ്ഥാനത്തേക്ക് ഇനി തിരിച്ചുവരേണ്ടിവരില്ല. അഭിനന്ദനങ്ങൾ - അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു മുതിർന്ന ബി.ജെ.പി നേതാവ് ഉടൻ എസ്.പിയിലെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടില്ല. ബി.ജെ.പി വിട്ട മന്ത്രി ധാരാസിങ് ചൗഹാൻ ഉടൻ എസ്.പിയിൽ ചേരുമെന്നും അഖിലേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.