എ.ഐ.സി.സി സെക്രട്ടറിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് യു.പിയിൽ നാല് കോൺഗ്രസ് നേതാക്കൾക്ക് സസ്‍പെൻഷൻ
text_fieldsലഖ്നോ: ഉത്തർപ്രദേശ് കോൺഗ്രസിൽ അച്ചടക്ക ലംഘനത്തെ തുടർന്ന് നാല് നേതാക്കൾക്ക് സസ്‍പെൻഷൻ. പാർട്ടിയുടെ ബൽറാംപൂർ ജില്ല തലവൻ അനുജ് സിങ്ങിനെ ഉൾപ്പെടെയാണ് ആറുവർഷത്തേക്ക് സസ്‍പെൻഡ് ചെയ്തത്.
ബൽറാംപൂർ ജില്ല വൈസ് പ്രസിഡന്റ് അഖർ ഹുസൈൻ, ജില്ല ജനറൽ സെക്രട്ടറി വിനയ് മിശ്ര, ദീപക് മിശ്ര എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്. ഫെബ്രുവരി നാലിന് ബൽറാംപൂരിൽ നടന്ന പാർട്ടി യോഗത്തിൽ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ദേശീയ സെക്രട്ടറി സത്യനാരായൺ പട്ടേലിനെ കൈയേറ്റം ചെയ്തതിനാണ് ഇവർക്കെതിരായ നടപടി. യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. മുൻ എം.എൽ.എയും ഹൈക്കമാൻഡിന്റെ അടുത്ത നേതാവുമാണ് സത്യനാരായൺ പട്ടേൽ.
അതേസമയം, തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അനുജ് സിങ് പ്രതികരിച്ചു. 30 വർഷമായി പാർട്ടിയിൽ അച്ചടക്കത്തോടെ പ്രവർത്തിക്കുന്നു. അവിടെ യാതൊരു അതിക്രമവും നടന്നിട്ടില്ല. ചിലർ അവിടെ അപമര്യാദയായി പെരുമാറുകയും ഞങ്ങൾ തടയാൻ ശ്രമിക്കുകയുമായിരുന്നു. എന്റെ ഭാഗം ഞാൻ വിശദീകരിക്കും. സോണിയ ഗാന്ധിയെ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യും -അനുജ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.