യു.പി തെരഞ്ഞെടുപ്പ്: ആറാംഘട്ടത്തിൽ 55 ശതമാനം പോളിങ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തിൽ 55 ശതമാനത്തിലധികം പോളിങ്. 10 ജില്ലകളിലെ 57 സീറ്റുകളിൽ നടന്ന വോട്ടെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (ഗോരഖ്പുർ അർബൻ), സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു (താംകുഹി രാജ്) തുടങ്ങിയവർ ജനവിധി തേടി. വൈകീട്ട് ഏഴുവരെയുള്ള കണക്കനുസരിച്ച് 55.79 ആണ് പോളിങ് ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ 46 ഇടങ്ങളിലും ബി.ജെ.പിയാണ് ജയിച്ചത്.
ആറാംഘട്ടത്തോടെ 403 അംഗ നിയമസഭയിലേക്ക് 349 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ശേഷിക്കുന്ന 54 മണ്ഡലങ്ങളിൽ മാർച്ച് ഏഴിനാണ് വോട്ടെടുപ്പ്. പോളിങ് സമാധാനപരമായിരുന്നുവെന്ന് അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ബി.ഡി.ആർ. തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.