'ഉത്തർപ്രദേശ് ഒന്നാമതാണ്, കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ' യോഗി സർക്കാറിനെ വിമർശിച്ച് അഖിലേഷ് യാദവ്
text_fieldsലക്നോ: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന് കാരണം കാരണം കഴിഞ്ഞ സമാജ് വാദി സർക്കാറിന്‍റെ പിടിപ്പുകേടാണെന്ന് യോഗി സർക്കാറിന്‍റെ വിമർശനത്തിന് മറുപടിയുമായി അഖിലേഷ് യാദവ്. നുണ പറഞ്ഞുകൊണ്ട് വോട്ടർമാരെ ചതിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് സോറിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു.
'നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് മുന്നോട്ടുവെക്കുകയാണ്. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് യു.പി. കസ്റ്റഡി മരണങ്ങളുടെ കാര്യത്തിൽ നമ്പർ വൺ. ദേശീയ മനുഷ്യാവകാശ കമീഷന്‍റെ പക്കൽ നിന്ന് കൈപ്പറ്റിയ നോട്ടീസുകളുടെ കാര്യത്തിൽ നമ്പർ വൺ. വ്യാജ ഏറ്റമുട്ടലുകളുടെ കാര്യത്തിൽ നമ്പർ വൺ.'
'മറ്റെവിടെയെങ്കിലും ഐ.പി.എസ് ഓഫിസർമാരെ കാണാതായിട്ടുണ്ടോ? എന്നിട്ടും ക്രമസമാധാന നില താറുമാറായതിന്‍റെ ഉത്തരവാദിത്തം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതെന്തിനാണ്? ' അഖിലേഷ് ചോദിച്ചു.
ഹത്രാസിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ മറന്നുപോയോ? പൊലീസും സർക്കാറും എന്താണ് ചെയ്തത്? ലഖിംപുരിൽ സംഭവിച്ചതെന്താണ്? ലക്നോവിലെ ആപ്പിൾ ജീവനക്കാരന് സംഭവിച്ചതെന്താണ്? അദ്ദേഹം കൊല്ലപ്പെട്ടു. ഗൊരഖ്പുരിൽ ബിസിനസുകാരനെ മർദിച്ചുകൊന്നു. ജനങ്ങൾക്ക് ഇതെല്ലാം ഓർമയുണ്ട്. - അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവിന്‍റെ ഭരണത്തിൻ കീഴിൽ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഉത്തർപ്രദേശ് റെക്കോഡ് രേഖപ്പെടുത്തിയ സംസ്ഥാനമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.