യു.പി തെര. ആദ്യഘട്ടം: മത്സരത്തിന് 15 നിരക്ഷരർ, അഞ്ചാം ക്ലാസ് പൂർത്തിയാക്കിയ 10 പേർ, എട്ട് കഴിഞ്ഞ 62പേർ
text_fieldsനോയിഡ: ഉത്തർപ്രദേശ് ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 125 പേർ എട്ടാം ക്ലാസ് വിദ്യാഭ്യാസം നേടിയവരാണെന്നും 15 പേർ നിരക്ഷരരാണെന്നും എ.ഡി.ആർ. മത്സരിക്കുന്ന 73 സ്ഥാനാർഥികളുടെ പ്രായം 60 വയസിന് മുകളിലാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് പറയുന്നു.
യു.പിയിൽ ഫെബ്രുവരി 10നാണ് ആദ്യ ഘട്ടതെരഞ്ഞെടുപ്പ്. 11ജില്ലകളിലെ 59 നിയമസഭ മണ്ഡലങ്ങളിലേക്കാണ് മത്സരം. ഇതിൽ സ്വതന്ത്ര്യ സ്ഥാനാർഥികൾ ഉൾപ്പെടെ 615 പേർ മത്സരരംഗത്തിറങ്ങും.
മത്സരിക്കുന്ന 615 പേരിൽ 15 പേർ നിരക്ഷരരാണ്. 38 പേർ സ്കൂളിൽ പോയിട്ടുണ്ട്. 10 പേർ അഞ്ചാംക്ലാസ് പൂർത്തിയാക്കി. എട്ടാം ക്ലാസ് പൂർത്തിയാക്കിയ 62 പേരും 10ാം ക്ലാസ് പൂർത്തിയാക്കിയ 65 പേരും 12ാം ക്ലാസ് പൂർത്തിയാക്കിയ 102 പേരും ഉൾപ്പെടും.
ബിരുദധാരികളായ 100 പേരും പ്രഫഷനൽ ബിരുദം നേടിയ 78 പേരും മത്സരരംഗത്തുണ്ട്. 108 പേർ ബിരുദാനന്തര ബിരുദധാരികളാണ്. ഡോക്ടറേറ്റ് ലഭിച്ച 18 പേരും ഡിപ്ലോമ ധാരികളായ ഏഴുപേരും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടും. 12 പേർ വിദ്യാഭ്യാസ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും എ.ഡി.ആർ പറയുന്നു.
25നും 40നും ഇടയിൽ പ്രായമുള്ളവരാണ് മത്സര രംഗത്തുള്ള 214 പേർ. 41നും 60നും ഇടയിൽ പ്രായമുള്ള 328 പേരും 61നും 80നും ഇടയിൽ പ്രായമുള്ള 73 പേരും ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.