യോഗി അയോധ്യയിൽനിന്ന് ജനവിധി തേടിയേക്കും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽനിന്ന് ജനവിധി തേടിയേക്കും. സ്ഥാനാർഥിപ്പട്ടിക മുതിർന്ന നേതാക്കളുടെ അന്തിമാനുമതിക്ക് നൽകിയിരിക്കുകയാണ്. പാർട്ടി നിശ്ചയിക്കുന്ന മണ്ഡലത്തിൽനിന്ന് ജനവിധി തേടുമെന്ന് യോഗി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അന്തിമ സ്ഥാനാർഥിപ്പട്ടിക പരിഗണിക്കുക. ഫെബ്രുവരി 10നും 14നും നടക്കുന്ന ആദ്യ രണ്ടുഘട്ടങ്ങളിലെ സ്ഥാനാർഥികളെയാകും ഉടൻ പ്രഖ്യാപിക്കുക. അയോധ്യക്കും മഥുരക്കുമൊപ്പം യോഗി ലോക്സഭയിൽ പ്രതിനിധാനംചെയ്ത ഗോരഖ്പുർ ഉൾപ്പെടുന്ന നിയോജക മണ്ഡലവും പരിഗണനയിൽ ഉള്ളതിൽ അയോധ്യക്കാണ് സാധ്യത കൂടുതൽ. സ്ഥാനാർഥിനിർണയം സംബന്ധിച്ച് സംസ്ഥാന നേതാക്കൾ രണ്ടുദിവസമായി കേന്ദ്ര നേതൃത്വവുമായി ചർച്ച തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.