ഉത്തരാഖണ്ഡിൽ ആദ്യ സ്ഥാനാർഥി പട്ടികയുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി 59 പേരുകളുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി പുഷ്കർ സിങ് ധമി നിലവിലെ മണ്ഡലമായ ഖടിമയിൽ നിന്നുതന്നെയാണ് മത്സരിക്കുന്നത്. പട്ടികയിൽ അഞ്ചുപേർ വനിതകളാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. ഉത്തരാഖണ്ഡിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹംപറഞ്ഞു. ഒപ്പം നിലവിലെ ഭരണകൂടത്തിന്റെ നേട്ടങ്ങളും അവതരിപ്പിക്കും. 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 57 സീറ്റുകളിലാണ് വിജയിച്ചത്. പുതിയ പട്ടികയിൽ 10 സിറ്റിങ് എം.എൽ.എമാർ ഇല്ല.
പാർട്ടി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് വീണ്ടും ഹരിദ്വാറിൽനിന്ന് ജനവിധി തേടും. മന്ത്രിമാരായ സത്പാൽ മഹാരാജ്, ധൻസിങ് റാവത്ത് തുടങ്ങിയവരും പട്ടികയിലുണ്ട്. സ്ഥാനാർഥികളിൽ 15 പേർ ബ്രാഹ്മണ സമുദായത്തിൽനിന്നാണെന്ന് ജോഷി തന്നെ വ്യക്തമാക്കി. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.