രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നതെന്ന് ജെ.പി നദ്ദ
text_fieldsകേദാർനാഥ്: കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചു. കോൺഗ്രസിൽ നിന്ന് വ്യതസ്തമായി മതമോ, ജാതിയോ,വർഗമോ നോക്കാതെയാണ് ബി.ജെ.പി രാജ്യത്ത് വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും നദ്ദ പറഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേദാർനാഥിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാക്കൾ ജാതിയുടെയും ഗ്രാമത്തിനെയും ഭിന്നിപ്പിച്ച് സ്പർദ്ദ ഉണ്ടാക്കാറുണ്ടെന്നും സമൂഹത്തെ വിഭജിച്ച് വോട്ട് നേടുക എന്ന പ്രവർത്തനരീതിയാണ് അവർ പിന്തുടരുന്നതെന്നും നദ്ദ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി ബിജെപി നേതാക്കൾ വോട്ട് അഭ്യർഥിക്കുമ്പോൾ തങ്ങളെയും പാർട്ടിയെയുംക്കുറിച്ചുള്ള റിപ്പോർട്ട് കാർഡുകളെപറ്റി സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011ലെ കേദർനാഥ് ദുരന്തത്തിന് ലഭിച്ച ആശ്വാസതുകയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ മോഷണം നടത്തിയതായും നദ്ദ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഉത്തരാഖണ്ഡിൽ ഒരുപാട് വികസന പദ്ധതികൾ ആരംഭിച്ചതെന്നും നദ്ദ പറഞ്ഞു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.