Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi Performs Ganga Aarti In Haridwar
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightഹരിദ്വാറിൽ 'ഗംഗാ...

ഹരിദ്വാറിൽ 'ഗംഗാ ആരതി'യിൽ പ​​ങ്കെടുത്ത് രാഹുൽ ഗാന്ധി -വിഡിയോ

text_fields
bookmark_border

ഹരിദ്വാർ: ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിദ്വാറിലെ ഗംഗാ ആരതിയിൽ പ​​ങ്കെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈകിട്ടാണ് രാഹുൽ ഹരിദ്വറിലെത്തിയത്.

ഹരിദ്വാറിലെ പ്രസിദ്ധമായ ഹർ കി പൗഡിയിലെത്തിയ രാഹുൽ ഗംഗാതീരത്തെ പൂജാകർമങ്ങളിലും പ​​​ങ്കെടുത്തു. ഗംഗയിൽ പുഷ്പാർച്ചന നടത്തുകയും ദീപം ഒഴുക്കുകയും ചെയ്തു.

ഗംഗാ ആരതിയിൽ പ​​ങ്കെടുക്കുന്നതിന്റെ വിഡിയോകൾ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു. പ്രദേശത്ത് വൻ ജനാവലി ചടങ്ങുകളിൽ പ​​ങ്കെടുക്കാനെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷ സന്നാഹവും ഒരുക്കിയിരുന്നു.


ഒരു മണിക്കൂറോളം നീണ്ട ഗംഗാ ആരതിയിൽ പ​​ങ്കെടുത്ത ശേഷമായിരുന്നു രാഹുലിന്റെ മടക്കം. ഉത്തരാഖണ്ഡ് മുൻ മുഖ്യമ​ന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ഹരിദ്വാറിലെത്തിയിരുന്നു.

തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും രാഹുൽ ഗാന്ധി പ​ങ്കെടുത്തു. ഉധംസിങ് നഗർ ജില്ലയിലെ കിച്ച മണ്ഡി കോംപ്ലക്സിലും ഹരിദ്വാർ ഭഗത്സിങ് ചൗക്കിലെ ജവഹർലാൽ നെഹ്റു നാഷനൽ യൂത്ത് സെന്ററിലും വിർച്വൽ റാലിയിൽ പ​ങ്കെടുത്തു. ഉത്തരാഖണ്ഡിലെ കർഷകരുമായി സംവദിക്കുകയും ചെയ്തു അദ്ദേഹം. രാജ്യത്തെ കർഷകരോട് പ്രധാനമന്ത്രി നരേന്ദ്ര​മോദി ചെയ്തത് കോൺഗ്രസ് ഒരിക്കലും ചെയ്യില്ലെന്ന് രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022Ganga AartiRahul Gandhi
News Summary - Rahul Gandhi Performs Ganga Aarti In Haridwar
Next Story