Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightവീണ്ടും അധികാരമേറ്റാൽ...

വീണ്ടും അധികാരമേറ്റാൽ ഏക സിവിൽ കോഡിന് സമിതി -ധാമി

text_fields
bookmark_border
Pushkar Singh Dhami spoke
cancel

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള ക​ര​ട് ത​യാ​റാ​ക്കാ​ൻ സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി.

സം​സ്ഥാ​ന​ത്ത് ഈ ​മാ​സം 14ന് ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ദി​ന​ത്തി​ൽ പു​റ​ത്തു​വി​ട്ട വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് ധാ​മി​യു​ടെ വാ​ഗ്ദാ​നം. നി​യ​മ വി​ദ​ഗ്ധ​ർ, വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ബു​ദ്ധി​ജീ​വി​ക​ൾ എ​ന്നി​വ​ർ സ​മി​തി​യി​ൽ ഉ​ണ്ടാ​കും. വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, ഭൂ​സ്വ​ത്ത്, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ൽ വ​രും.

ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​ക​ളു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള സു​പ്ര​ധാ​ന ന​ട​പ​ടി​യാ​യി​രി​ക്കും ഇ​തെ​ന്നും ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ദ​ർ​ശം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തം പ​രി​ഗ​ണി​ക്കാ​തെ രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും തു​ല്യ നീ​തി ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ 44ാം വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​രി​ക്കു​മി​ത്- പു​ഷ്ക​ർ ധാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uniform civil codePushkar Singh DhamiBJPAssembly Election 2022
News Summary - Uniform Civil Code in Uttarakhand if BJP retains power, promises CM Pushkar Singh Dhami
Next Story