കേരളത്തിൽ ബീഫ് നിരോധനം ആവശ്യപ്പെടില്ലെന്ന് കുമ്മനം; 'ഇവിടെ എന്തും കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്'
text_fieldsതിരുവനന്തപുരം: ആരും മാംസ ഭക്ഷണം കഴിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരനു പിന്നാലെ ബീഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ. കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്നാണ് നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞത്. ഇന്ത്യ ടുഡേയുടെ കൺസൾട്ടിങ് എഡിറ്റർ രജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്' -കുമ്മനം പറഞ്ഞു.
On campaign trail in Nemom in Kerala, ex gov and BJP candidate Kummanam Rajasekheran tells us: 'we will not ask for a beef ban in Kerala.. here everyone is free to eat what they want!' Guess the Kerala political model doesn't allow for any food policing!🙏#ElectionsOnMyPlate pic.twitter.com/p1g6NLSeWN
— Rajdeep Sardesai (@sardesairajdeep) March 28, 2021
കർണാടകയിലും യു.പിയിലുമടക്കം വിവിധ സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം ബി.ജെ.പി പാസാക്കിയിട്ടുണ്ട്. ബീഫ് കൈവശം വെക്കുന്നതും കാലികളെ കൊണ്ടുപോകുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതാണ് നിയമം. ഇതുപ്രകാരം മൂന്നുവർഷം മുതൽ ഏഴുവർഷം വരെ തടവും 50,000 മുതൽ 5 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം വരെ തടവും ലഭിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് അക്കമുള്ള സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ബീഫ് നിരോധനം നടപ്പാക്കാനുള്ള കരട് നിയമം അടുത്തിടെ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.