അടൂരിൽ വിജയപ്രതീക്ഷയിൽ മൂന്ന് മുന്നണിയും
text_fieldsപന്തളം: ശക്തമായ ത്രികോണമത്സരം നടന്ന അടൂർ മണ്ഡലത്തിൽ മൂന്ന് മുന്നണിയും പുലർത്തുന്നത് വിജയപ്രതീക്ഷ. ഇക്കുറി അടൂർ തിരിച്ചുപിടിക്കുമെന്നാണ് തെരെഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി.എഫ് നേതൃത്വത്തിെൻറ വിലയിരുത്തൽ. പന്തളം നഗരസഭയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്നാണ് എൻ.ഡി.എ ക്യാമ്പ് പറയുന്നത്. പ്രതീക്ഷിച്ചതിലും അപ്പുറം മുന്നേറ്റം യു.ഡി.എഫും എൻ.ഡി.എയും നടത്തിയിട്ടുെണ്ടങ്കിലും തങ്ങൾ തന്നെ വിജയിക്കുമെന്നാണ് എൽ.ഡി.എഫ് നേതാക്കളും ഉറപ്പ് പറയുന്നു.
വോെട്ടടുപ്പ് കഴിഞ്ഞപ്പോൾ വിജയപ്രതീക്ഷ കണക്കുകൂട്ടലുകൾക്ക് അപ്പുറമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി എം.ജി. കണ്ണൻ പറഞ്ഞു. ബൂത്തുകൾ സന്ദർശിച്ചപ്പോൾ അനുകൂല സാഹചര്യമാണ് കാണാൻ കഴിഞ്ഞത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നഗരസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിനുള്ളിൽ നീറിപ്പുകഞ്ഞ അസ്വാരസ്യം പരിഹരിക്കാൻ ഇത്തവണ കഴിഞ്ഞിരുന്നത് ഗുണം ചെയ്തുവെന്ന് പാർട്ടി പ്രവർത്തകരും പറയുന്നു.
പ്രവർത്തകരെ സജീവമാക്കാൻ ജില്ല നേതൃത്വം ഇടപെട്ടിരുന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്നു യു.ഡി.എഫ്. എന്നാൽ, എം.ജി. കണ്ണെൻറ വരവോടുകൂടി പ്രവർത്തനം സജീവമാക്കിയതോടെ വലിയ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.
പന്തളത്തെ ബി.ജെ.പിയുടെ മുന്നേറ്റത്തിെൻറ പേരിൽ ഏറെ വിമർശനത്തിന് ഇടയായ എൽ.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിനു മാറ്റം വരുത്തണമെന്ന ഉറച്ച നിലപാടിലായിരുന്നു.
പന്തളത്തെ നേതൃത്വത്തിൽ തന്നെ അഴിച്ചുപണി നടത്തിയാണ് സി.പി.എം പ്രവർത്തനം തുടങ്ങിയത്. ബൂത്തുതലത്തിൽനിന്ന് പാർട്ടിക്ക് ലഭിക്കുന്ന വിലയിരുത്തലുകൾ വിജയത്തിൽ ആശങ്ക ഉണ്ടാക്കുന്നതാണ്.
എന്നാലും സ്ഥാനാർഥി വിജയിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. മികച്ച വിജയം കൈവരിക്കുമെന്ന് നല്ല ആത്മവിശ്വാസമാണ് എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറും പങ്കുെവക്കുന്നത്. കഴിഞ്ഞ തവണ 25,000ത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷമാണ് ചിറ്റയം നേടിയത്.
കോൺഗ്രസിലെ പ്രധാനിയെ തന്നെ അടർത്തിയെടുത്ത് സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചത് എൻ.ഡി.എക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ആത്മവിശ്വാസം വർധിച്ചതായും വിജയിക്കാൻ കഴിയുമെന്നുമുള്ള വിശ്വാസത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി പന്തളം പ്രതാപൻ.
പന്തളം നഗരസഭയിൽ 18 സീറ്റ് നേടി എൻ.ഡി.എ മുന്നിലെത്തിയത് ഇത്തരം ചിട്ടയായ പ്രവർത്തനം കൊണ്ടാണെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.