വിനയമാണ് ഡോക്ടറുടെ മെയിൻ
text_fieldsആലപ്പുഴ: പുഞ്ചിരിയിലൂടൊഴുകുന്ന ശാന്തമായ വാക്കുകൾ, കൈകൂപ്പി വോട്ട് അഭ്യർഥന... പുലിമടയിലും പതറാത്ത ശാന്തത... ഇടതുകോട്ടയായ നെഹ്റുട്രോഫി വാർഡിൽ വോട്ട് അഭ്യർഥിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജ് നാട്ടുകാർക്ക് മുൻ എം.പി മാത്രമല്ല. ഇടത് പ്രവർത്തകർക്ക് പഴയ സഖാവാണ്, ചിലർക്ക് രോഗാവസ്ഥയിൽ താങ്ങായ ഡോക്ടറാണ്.
ശനിയാഴ്ച രാവിലെ 9.30ഒാടെ വാർഡിലെത്തിയ സ്ഥാനാർഥി ഒാരോ വീടും കയറിയിറങ്ങി. ഇതിനിടയിൽ വിേശഷങ്ങൾ പങ്കുവെച്ചും ചോദ്യങ്ങൾ ഉന്നയിച്ചും ഒാരോ വീട്ടുകാരും. ''എെൻറ മകെൻറ ഒാപറേഷന് സഹായിച്ചത് സാറാണ്'' എന്ന് ഒരമ്മ. ''എെൻറ പ്രസവത്തിനുശേഷം ഇ.എസ്.െഎ ആശുപത്രിയിലെ പേപ്പറുകൾ വേഗം തയാറാക്കി തന്നത് ഡോക്ടറാെണന്ന് മറ്റൊരു വീട്ടമ്മ. താൻ ചെയ്തുനൽകിയ സേവനങ്ങൾ വോട്ടർമാർ ഒാർക്കുേമ്പാൾ ഡോക്ടറുടെ മുഖവും തിളങ്ങി. ഇതിനിടയിൽ ''എം.പിയായി മത്സരിച്ചപ്പോൾ വോട്ടുനൽകിയത് ഇടതുപക്ഷത്തായിരുന്നതുകൊണ്ടാണ്'' എന്ന് പഴയ സഖാവിനോട് ഒരാളുടെ താക്കീത്. ശാന്തമായി സ്ഥാനാർഥിയുടെ മറുപടി ''ഞാൻ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയിട്ടല്ല പാർട്ടിയിൽനിന്ന് മാറിയത്. രാഷ്ട്രീയത്തിനതീതമായി സി.പി.എം പ്രവർത്തകരോട് ഇപ്പോഴും സൗഹൃദമുണ്ട്''. തെരഞ്ഞെടുപ്പ് അടുത്തപ്പോഴല്ലേ നാട്ടിലെത്തിയതെന്ന ചോദ്യത്തിനും മനോജിന് മറുപടിയുണ്ട്. അഴിമതി കാണിച്ച് പണമുണ്ടാക്കാൻ ഞാൻ ശ്രമിച്ചില്ലല്ലോ. ജോലിയെടുത്ത് ജീവിക്കാനല്ലേ പ്രവാസിയായതെന്നും സ്ഥാനാർഥി തിരിച്ചടിച്ചു.
കൊമ്മാടിയിലെ കുരിശിങ്കൽ വീട്ടിൽനിന്ന് രാവിലെ 6.30ന് ആരംഭിച്ച പ്രചാരണം ആദ്യമെത്തിയ തോട്ടിറമ്പ് കോളനിയിലാണ്. കോളനി നിവാസികൾക്ക് ഇതുവരെ പട്ടയം നൽകാത്തതിൽ സർക്കാറിന് വിമർശനം. യു.ഡി.എഫ് പ്രകടനപത്രിക ചൂണ്ടിക്കാട്ടി പട്ടയം നൽകുമെന്നുറപ്പുപറഞ്ഞ് ജനങ്ങളോട് വോട്ടുതേടൽ. എത്തുന്ന ഒാരോ സ്ഥലത്തിെൻറയും പ്രശ്നങ്ങൾ പറഞ്ഞാണ് വോട്ടുതേടൽ. പിന്നീട് ഉച്ചയോടെ കലവൂരിലെ മരണവീട് സന്ദർശിച്ച് പതിരാപ്പള്ളിയിലെ ദൈവം ഹോട്ടലിൽനിന്ന് ഉൗണ്. പിന്നീട് കുടുംബാംഗത്തിെൻറ സംസ്കാരച്ചടങ്ങിൽ പെങ്കടുക്കാൻ ചാത്തനാട് പള്ളിയിലേക്ക്. ശേഷം നേരെ ആര്യാട്, നേതാജി എന്നിവിടങ്ങളിൽ തുറന്ന ജീപ്പിൽ പര്യടനവും തെരെഞ്ഞടുപ്പ് അവലോകനവും കഴിഞ്ഞ് 12 മണിയോടെ വീട്ടിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.