കൈകൾ കോർത്ത് പുഴയിൽനിന്ന് ജീവൻ കോരിയെടുത്ത് ഏഴ് യുവാക്കൾ
text_fieldsആലത്തൂർ: ഗായത്രിപ്പുഴ ബാങ്ക് റോഡ് എടാംപറമ്പ് തടയണയിൽ ഒഴുക്കിൽപെട്ടയാളെയും വാഹനത്തെയും യുവാക്കൾ കരക്കെത്തിച്ചു. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. എരിമയൂർ ചുള്ളിമട സ്വദേശി പൊന്നുമണിയും അദ്ദേഹത്തിന്റെ മോപ്പഡ് വാഹനവുമാണ് ഒരുക്കിൽപെട്ടത്. കണ്ടവർ ബഹളംവെച്ചതിനെ തുടർന്ന് ഓടിയെത്തിയ ഏഴുപേരാണ് രക്ഷകരായത്. ഇവർ പരസ്പരം കൈകോർത്തുപിടിച്ച് പുഴയിലേക്കിറങ്ങി പൊന്നുമണിയെയും ഇരുചക്രവാഹനവും കരക്കെത്തിക്കുകയായിരുന്നു. സമയോചിതമായി പ്രവർത്തിച്ച യുവാക്കൾക്ക് അഭിനന്ദനപ്രവാഹമായിരുന്നു.
തടയണയുടെ വശത്ത് നടക്കാൻ പതിപ്പാലമുണ്ട് വെള്ളം കവിഞ്ഞൊഴുകാത്ത സമയത്ത് ഇതുവഴി ആളുകൾ ചെറിയ വാഹനങ്ങൾ കൊണ്ടുപോകാറുണ്ട്. എന്നാൽ, മഴ പെയ്തു തുടങ്ങിയാൽ മിക്ക സമയത്തും തടയണ കവിഞ്ഞൊഴുകും. അപ്പോൾ ആരും ആ വഴി പോകാറില്ല.
മറ്റു വഴികളിലൂടെ കിലോമീറ്ററുകളുടെ ചുറ്റി സഞ്ചരിക്കണമെന്നോർക്കുമ്പോൾ ചിലർ സാഹസികമായി പതിപാലത്തിലൂടെ പോകും. ഇങ്ങനെയാണ് പൊന്നുമണിയും തടയണ കടക്കാൻ നോക്കിയത്. പക്ഷേ, അധികദൂരം പോകുന്നതിന് മുമ്പ് ഇയാൾ വാഹനത്തോടൊപ്പം ഒഴുകി പാലത്തിന് താഴേക്ക് പോയി. ഭാഗ്യം കൊണ്ട് വാഹനം കോൺക്രീറ്റ് കെട്ടിൽ കുടുങ്ങി നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.