പ്രചാരണത്തിന് ചൂടുപകർന്ന് ഒത്തുകളി ആരോപണം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒത്തുകളി ആരോപണങ്ങളുമായി പ്രധാന മുന്നണി സ്ഥാനാർഥികൾ രംഗത്തെത്തിയത് മത്സരരംഗത്ത് ചൂടുവർധിപ്പിച്ചു.
നേമത്ത് സി.പി.എമ്മും കോൺഗ്രസും തമ്മിൽ ഒത്തുകളിയെന്ന ആക്ഷേപവുമായി ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രംഗത്തെത്തിയപ്പോൾ തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ സി.പി.എം -ബി.ജെ.പി ധാരണയാണെന്ന ആരോപണമാണ് നേമത്തെ യു.ഡി.എഫ് സ്ഥാനാർഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ നടത്തിയിട്ടുള്ളത്.
നേമത്ത് ബി.ജെ.പിയെ തോൽപിക്കണമെന്ന് മാത്രമാണ് സി.പി.എമ്മും കോൺഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഇൗ ഡീലിെൻറ ഭാഗമാണെന്നാണ് കുമ്മനത്തിെൻറ ആരോപണം.
കഴക്കൂട്ടം മണ്ഡലത്തിലടക്കം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്. മന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പൊലീസ് മുതിരുന്നില്ല. സി.പി.എം നേതാക്കൾ പറയുന്നതുപോലെയല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. പരാജയഭീതിയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും കുമ്മനം കൂട്ടിച്ചേർത്തു.
എന്നാൽ, നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി ധാരണയെന്നാണ് കെ. മുരളീധരെൻറ ആരോപണം. തിരുവനന്തപുരത്തും നേമത്തും സി.പി.എം ബി.ജെ.പിയെ സഹായിക്കാന്‍ ധാരണയായി. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി സി.പി.എമ്മിനെ തിരിച്ച് സഹായിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു.
സി.പി.എം-ബി.ജെ.പി രാത്രി കൂട്ടുകെട്ട് സജീവമാണെന്നും കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. ഇത് വലിയ ചർച്ചയാകുകയാണ് മറ്റ് മണ്ഡലങ്ങളിലും.
ജില്ലയിൽ ബി.ജെ.പിയുണ്ടാക്കുന്ന മുന്നേറ്റം മുന്നിൽകണ്ടും പരാജയഭീതി മൂലവുമാണ് ഇൗ ആരോപണങ്ങളെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. പക്ഷേ, ജില്ലയിൽ എൽ.ഡി.എഫ് മുന്നേറ്റം ഇക്കുറിയുമുണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടുേമ്പാൾ യു.ഡി.എഫ് എട്ട് മുതൽ 11 സീറ്റുകളിൽ പ്രതീക്ഷ അർപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.