നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായി അനന്യ
text_fieldsമലപ്പുറം: കേരള ചരിത്രത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അനന്യകുമാരി അലക്സ്.
ട്രാൻസ്ജെൻഡർ വിഭാഗക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകകൂടി സ്ഥാനാർഥിത്വത്തിെൻറ ഉദ്ദേശ്യമാണെന്ന് വേങ്ങര മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസിറ്റിസ് പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന അനന്യ മലപ്പുറം പ്രസ് ക്ലബിെൻറ 'സഭാങ്കം 2021'ൽ പറഞ്ഞു.
കൊല്ലം പെരുമൺ സ്വദേശിനി എന്തുകൊണ്ടാണ് മത്സരിക്കാൻ വേങ്ങര തെരഞ്ഞെടുത്തതെന്ന് പലരും ചോദിക്കുന്നു. ശ്രദ്ധേയമത്സരം നടക്കുന്ന മണ്ഡലമെന്നാണ് മറുപടി. ട്രാൻസ് എന്താണെന്ന് അറിയാത്തവർ ഇവിടെയുണ്ട്.
താനുൾപ്പെടുന്ന സമൂഹത്തെ പരിചയപ്പെടുത്തുകയാണ് ആദ്യജോലി. എന്നിട്ടാണ് വോട്ടഭ്യർഥന. വേങ്ങരയിലെ ജനങ്ങൾ സ്നേഹത്തോടെയാണ് പെരുമാറുന്നത്.
വോട്ടർമാരിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നു. ട്രാൻസ്ജെൻഡറുകളും സമൂഹത്തിെൻറ ഭാഗമാണ്. സ്വയം തൊഴിൽ കണ്ടെത്താൻ സഹായിച്ചാൽ മറ്റു ജീവിതമാർഗങ്ങൾ തേടി അവർ പോകില്ലെന്നും അനന്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.