യാത്രക്കാർക്ക് ആശ്വാസം; അങ്കമാലി-എറണാകുളം സ്വകാര്യ ബസ് സർവിസ് ആരംഭിച്ചു
text_fieldsഅങ്കമാലി: അങ്കമാലിയിൽനിന്ന് മേക്കാട്, ചെങ്ങമനാട്, തടിക്കക്കടവ്, പാതാളം ഇ.എസ്.ഐ ആശുപത്രി വഴി എറണാകുളത്തേക്ക് സ്വകാര്യ ബസ് സര്‍വിസ് ആരംഭിച്ചു.
അങ്കമാലി, നെടുമ്പാശ്ശേരി, ചെങ്ങമനാട് മേഖലകളിലുള്ളവർ നിലവിൽ മുപ്പത്തടം, പാതാളം ഇ.എസ്.ഐ, ആസ്റ്റർ മെഡ്സിറ്റി, ഹൈകോടതി അടക്കമുള്ള പ്രദേശങ്ങളിലെത്താൻ ഏറെ ക്ലേശിക്കുന്ന സന്ദർഭത്തിലാണ് അങ്കമാലിയിൽനിന്ന് സർവിസ് ആരംഭിച്ചത്.
അങ്കമാലിയിൽനിന്ന് ആരംഭിച്ച് മേക്കാട്, അത്താണി, ചെങ്ങമനാട്, അടുവാശ്ശേരി, തടിക്കക്കടവ്, മില്ലുപടി, യു.സി കോളജ്, കടുങ്ങല്ലൂര്‍, മുപ്പത്തടം, കണ്ടെയ്നര്‍ റോഡ് വഴിയാണ് എറണാകുളത്ത് സർവിസ് അവസാനിക്കുന്നത്. ദിവസവും ആറ് ട്രിപ് എന്ന രീതിയിലാണ് ക്രമീകരണം.
അങ്കമാലിയിൽനിന്ന് രാവിലെ 7.25, 11.45, 4.10 എന്നിങ്ങനെയും ഹൈകോടതി ജങ്ഷനിൽനിന്ന് രാവിലെ 9.30, 1.30, 5.20 എന്നിങ്ങനെയുമാണ് സർവിസ്. സമയവും യാത്ര ചെലവും എളുപ്പമാക്കുന്ന സർവിസ് വെള്ളിയാഴ്ച മുതലാണ് ആരംഭിച്ചത്. തടിക്കക്കടവ് പാലം വഴി അടുവാശ്ശേരി മുതല്‍ യു.സി കോളജ് വരെ നിലവില്‍ ബസ് സർവിസില്ല. ദീര്‍ഘകാലമായി പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യവും പുതിയ സർവിസിലൂടെ യാഥാർഥ്യമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.