Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightAngamalychevron_rightമരിച്ച 80കാര​ിയുടെ...

മരിച്ച 80കാര​ിയുടെ പേരിൽ വോട്ട് ചെയ്തതായി പരാതി

text_fields
bookmark_border
vote
cancel

അ​ങ്ക​മാ​ലി: ഒ​രു​വ​ർ​ഷം മു​മ്പ്​ മ​രി​ച്ച വ്യ​ക്തി​യു​ടെ പേ​രി​ൽ 80 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്​​ത​താ​യി യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ഒ​രു​വ​ർ​ഷം മു​മ്പ്​ മ​രി​ച്ച ചെ​റു​മ​ഠ​ത്തി​ൽ റ​പ്പാ​യി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി​യു​ടെ പേ​രി​ലാ​ണ്​ വോ​ട്ടു​ചെ​യ്​​ത​ത്. അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന് സ​മീ​പം വി.​ഐ.​പി റോ​ഡി​ൽ 90ാം ബൂ​ത്തി​ലാ​ണ് സം​ഭ​വം.

80 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വീ​ട്ടി​ൽ ഇ​രു​ന്നു​ത​ന്നെ വോ​ട്ട് ചെ​യ്യാം. ഇ​ത​നു​സ​രി​ച്ച് മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്​​ച വോ​ട്ടി​ങ്​ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ്​ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ ന​ൽ​കി​യ മാ​ർ​ക്ഡ്​ കോ​പ്പി​യി​ൽ​നി​ന്നാ​ണ് ഇ​വ​ർ വോ​ട്ട് ചെ​യ്​​ത​ത് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

ഇ​തി​ന് കൂ​ട്ടു​നി​ന്ന ബി.​എ​ൽ.​ഒ​ക്കെ​തി​രെ​യും പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ഇ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി വി. ​മു​ണ്ടാ​ട​ൻ, കെ.​വി. മു​ര​ളി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angamalyfake voteassembly election 2021
News Summary - casted vote in the name of died 80 year old women
Next Story