ആറന്മുളയിൽ ബി.ജെ.പി വോട്ടുകൾ വിജയം നിശ്ചയിക്കും
text_fieldsപത്തനംതിട്ട: ഡീൽ വിവാദത്തിൽ കുരുങ്ങിയ ആറന്മുളയിലെ ഫലം അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. ജില്ല ആസ്ഥാനം കൂടി ഉൾപ്പെടുന്ന മണ്ഡലമാണ് ആറന്മുള. ചില ബൂത്തുകളിൽ വോട്ടെടുപ്പ് ദിവസം ബി.ജെ.പിക്ക് ഏജൻറുമാരില്ലായിരുന്നുവെന്ന് പറയപ്പെടുന്നു.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിൽ മാത്രമാണ് ഏജൻറുമാർ ഉണ്ടായിരുന്നത്. ബി.ജെ.പി അവരുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തിയിരുന്നതാണ് ആറന്മുള. സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ മുതൽ ബി.ജെ.പിയിൽ ചില പ്രതിഷേധങ്ങൾ ഉടെലടുത്തിരുന്നു. അത് അവസാനംവരെ തുടരുകയും ചെയ്തു. ഓർത്തഡോക്സ് സഭയുമായി ബന്ധമുള്ള മെഴുവേലി സ്വദേശി ബിജു മാത്യുവാണ് ആറന്മുളയിൽ സ്ഥാനാർഥിയായത്. ബിജു മാത്യുവിെൻറ പ്രചാരണ പ്രവർത്തനം സജീവമാക്കാൻ കഴിഞ്ഞില്ല.
വീടുകയറിയുള്ള നോട്ടീസ് വിതരണം, സ്ലിപ് വിതരണം എന്നിവ ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങി. കഴിഞ്ഞ പാർലമെൻറിൽ ബി.ജെ.പിക്ക് ലഭിച്ച അത്രയും വോട്ടുകൾ അവർക്ക് ലഭിക്കാനുള്ള സാധ്യത കുറവാെണന്ന് വിലയിരുത്തപ്പെടുന്നു. ചില ബി.ജെ.പി നേതാക്കളും ഇത് അംഗീകരിക്കുന്നുണ്ട്. ആവോട്ടുകൾ എങ്ങോട്ട് മറിയും എന്നത് മണ്ഡലത്തിൽ വിജയം നിശ്ചയിക്കുന്ന ഘടകമാകും.
ബി.ജെ.പിക്ക് ലഭിക്കാതെ പോകുന്ന വോട്ടുകളിലാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. നായർ വിഭാഗത്തിൽനിന്നുള്ള വോട്ടുകൾ കെ. ശിവദാസൻ നായർക്ക് ലഭിച്ചതായി കണക്കുകൂട്ടുന്നു. ഇതേ സമയം ബി.ജെ.പിക്കു കിട്ടേണ്ടിയിരുന്ന ബി.ജെ.പിയുടെ ഈഴവ വോട്ടുകൾ ഇടതു സ്ഥാനാർഥി വീണ ജോർജിെൻറ പെട്ടിയിലേക്ക് പോയതായും വിലയിരുത്തപ്പെടുന്നു. മണ്ഡലത്തിൽ ഓർത്തേഡാക്സ് സഭയിൽനിന്ന് ഇക്കുറി വീണ ജോർജിന് കാര്യമായ പിന്തുണ ലഭിച്ചിട്ടുമില്ല. മൂന്നു മുന്നണിയും വിജയം അവകാശപ്പെടുന്നുണ്ട്.
രാവിലെ മാത്രമാണ് ബൂത്തുകളിൽ വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടത്. പിന്നീട് തണുത്ത പ്രതികരണമായിരുന്നു. പിന്നീട് വോട്ടർമാർ കൊഴിഞ്ഞ് വന്നുകൊണ്ടിരിക്കയായിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും വീറും വാശിയോടും കൂടിയാണ് പ്രവർത്തിച്ചത്.
പ്രവർത്തകരുടെ ആവേശം ചില ബൂത്തുകളിൽ നേരിയ സംഘർഷത്തിനും ഇടയാക്കി. പോളിങ് ബൂത്തുകളിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ ഇരുകൂട്ടരും പ്രവർത്തിച്ചു. എന്നാൽ, പ്രതീക്ഷിച്ചത്രയും പോളിങ് ശതമാനം ഉയരാത്തത് സ്ഥാനാർഥികളെയും മുന്നണി നേതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ പോളിങ് ശതമാനം 65.45 ആണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70.96ഉം പാർലമെൻറിൽ 72 ശതമാനവുമായിരുന്നു.
വിജയം ഉറപ്പ് –കെ. ശിവദാസൻ നായർ (യു.ഡി.എഫ്)
പത്തനംതിട്ട: നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ശിവദാസൻ നായർ പറഞ്ഞു. കേരളം മുഴുവൻ യു.ഡി.എഫ് തരംഗമാണ് ഉണ്ടാകാൻ പോകുന്നത്. യു.ഡി.എഫ് അധികാരത്തിൽ വരുക തന്നെ ചെയ്യും. ഇതുേപാലെ യു.ഡി.എഫ് പ്രവർത്തകർ ഒത്തൊരുമയോടെ പ്രവർത്തിച്ച ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ചിട്ടയായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടന്നത്.
ബൂത്ത് കേന്ദ്രങ്ങളിൽ പ്രവർത്തകർ സദാസമയവും സജീവമായിരുന്നു. എല്ലാ പഞ്ചായത്തിലും നല്ല ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. എൽ.ഡി.എഫിന് ഒരു വിജയപ്രതീക്ഷയും ഇല്ല. ശബരിമല വിഷയം, പ്രളയം ഇതൊക്ക മണ്ഡലത്തിൽ ചർച്ചയായ പ്രധാന വിഷയങ്ങളാണ്. അതെല്ലാം യു.ഡി.എഫിന് അനുകൂല ഘടകങ്ങളായിരുന്നുവെന്നും ശിവദാസൻ നായർ പറഞ്ഞു.
വിജയപ്രതീക്ഷ –ബിജു മാത്യു (എൻ.ഡി.എ)
പത്തനംതിട്ട: വിജയപ്രതീക്ഷയുണ്ടെന്ന് ആറന്മുള മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ബിജു മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു. ദുർബല സ്ഥാനാർഥിയെന്ന് പറഞ്ഞ് ചിലർ ആേക്ഷപിച്ചു. വിജയിക്കാൻ കഴിയുന്ന നിരവധി അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നു. ഓർത്തഡോക്സ് സഭാ അംഗങ്ങളുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷ വോട്ടുകളും കിട്ടിയിട്ടുണ്ട്. സി.പി.എം ഉൾപ്പെടെ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്. നല്ല ആത്മവിശ്വാസത്തിലാെണന്നും ബിജു മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.