ധർമജൻ ബോൾഗാട്ടിയെ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞെന്ന് പരാതി
text_fieldsഎകരൂൽ: ബാലുശ്ശേരി നിയോജക മണ്ഡലത്തിൽപെട്ട ഉണ്ണികുളം ശിവപുരം എസ്.എം.യു.പി.സ്കൂളിലെ ബൂത്തുകളിൽ സന്ദർശനത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതായി പരാതി.
ഒരു ബൂത്തിൽ കയറി തിരിച്ചു വരുമ്പോഴാണ് സ്ഥാനാർഥിയെ തടഞ്ഞത്. സ്ഥാനാർഥി ബൂത്തിൽ കയറാൻ പാടില്ല എന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. 188 മുതൽ മൂന്ന് ബൂത്തുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
തന്‍റെ ജയം ഉറപ്പായതിനാൽ അസൂയ പൂണ്ടവരാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്ന് ധർമജൻ പറഞ്ഞു. സ്ഥാനാർഥിക്ക് ബൂത്തിൽ കയറുന്നതിനോ ഉദ്യോഗസ്ഥരെ സന്ദർശിക്കുന്നതിനോ തടസമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാനോ വോട്ടഭ്യർഥിക്കാനോ സ്ഥാനാർഥിക്ക് അവകാശമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.