വിദ്യാർഥി നേതാവിനു മുന്നിൽ താരപ്രഭ മങ്ങി
text_fieldsബാലുശ്ശേരി: മണ്ഡലത്തിലെ െതരെഞ്ഞടുപ്പ് സംസ്ഥാന ശ്രദ്ധയാകർഷിച്ചത് ധർമജൻ ബോൾഗാട്ടിയെന്ന നടനെ യു.ഡി.എഫ് മത്സര രംഗത്തിറക്കിയതോടെയായിരുന്നു. നടൻ രമേഷ് പിഷാരടിയോടൊപ്പമുള്ള ധർമജെൻറ മാസ് എൻട്രി ബാലുശ്ശേരിയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. പ്രചാരണത്തിെൻറ അവസാന ദിവസവും രമേഷ് പിഷാരടി ധർമജനുവേണ്ടി പ്രചാരണത്തിറങ്ങി. മാത്രമല്ല, കൂട്ടാലിട അങ്ങാടിയിൽ കടകളിൽ കയറിയിറങ്ങി വോട്ടഭ്യർഥനയും നടത്തി.
പിന്നീട് സിനിമ താരങ്ങളും സീരിയൽ, മിമിക്രി താരങ്ങളും വാർഡുകൾ തോറും കയറിയിറങ്ങി പ്രചാരണ രംഗത്ത് സജീവമായെങ്കിലും താരമികവുകളൊന്നും ബാലുശ്ശേരിയിൽ ഏശിയില്ല. മണ്ഡലത്തിലെ കോളനികളിലും ധർമജന് ഏറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നായിരുന്നു യു.ഡി.എഫിെൻറ അവകാശവാദം. എന്നാൽ, ഇതും ഇടതു സ്ഥാനാർഥിക്ക് പ്രതികൂലമായില്ല എന്നാണ് വോട്ടിങ് കണക്കുകൾ കാണിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി സചിൻ ദേവിനാകട്ടെ, എസ്.എഫ്.ഐ പ്രവർത്തകർ ഒന്നടങ്കം മണ്ഡലത്തിലിറങ്ങി പ്രചാരണ രംഗത്ത് സജീവമായത് ഏറെ ഗുണകരമാകുകയും ചെയ്തു. ചിട്ടയായ പ്രവർത്തനവും പുരുഷൻ കടലുണ്ടി എം.എൽ.എയുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഭൂരിപക്ഷ വർധനയിൽ ഏറെ സഹായകരമായി. മണ്ഡലത്തിലെ ഒമ്പതിൽ എട്ട് പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നിലനിർത്തി. കൂരാച്ചുണ്ട് പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് നേരിയ ഭൂരിപക്ഷം നേടിയത്. യു.ഡി.എഫ് ഭരിക്കുന്ന ഉണ്ണികുളം, അത്തോളി പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് ലീഡ് എന്നതും ശ്രദ്ധേയമാണ്.
ധർമജൻ ബോൾഗാട്ടിയെ ഇറക്കുമതി ചെയ്തതിനെതിരെ ബാലുശ്ശേരിയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നേരത്തേ തന്നെ നീരസമുണ്ടായിരുന്നു. ധർമജൻ പ്രചാരണ രംഗത്തിറങ്ങിയിട്ടും കോൺഗ്രസിലെ ഒരു വിഭാഗം പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതും ചർച്ചയായിരുന്നു. ലീഗ് നേതൃത്വം ആത്മാർഥമായി രംഗത്തിറങ്ങിയിട്ടും കോൺഗ്രസിലെ ഒരു വിഭാഗം പ്രചാരണ രംഗത്തുനിന്ന് വിട്ടുനിന്നതും പ്രകടമായിരുന്നു. അവലോകന ചർച്ചയിൽ ഇതൊക്കെ വിഷയമാകുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.