ചവറയിലേത് രാഷ്ട്രീയ വിജയമെന്ന് ഡോ. സുജിത് വിജയൻ പിള്ള
text_fieldsകൊല്ലം: ചവറയിലെ തെൻറ വിജയം സാമുദായികതയുടെയും അരാഷ്ട്രീയതയുടെയുമാണെന്ന ആക്ഷേപത്തിൽ വസ്തുതയില്ലെന്ന് ഡോ. സുജിത് വിജയൻപിള്ള. ഇത്തരത്തിൽ അവിടത്തെ വിജയത്തെ കുറച്ചുകാണിക്കുന്നവർക്കുള്ള സ്ഥാനം ചരിത്രത്തിെൻറ ചവറ്റുകുട്ടയിലായിരിക്കും.കൊല്ലം പ്രസ് ക്ലബിെൻറ 'കേരളീയം-2021' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർഥ രാഷ്ട്രീയ പോരാട്ടമായിരുന്നു അവിടെ നടന്നത്. വികസനത്തിെൻറയും ജനക്ഷേമത്തിെൻറയും രാഷ്ട്രീയമാണ് അവിടെ വിജയിച്ചതും.
മണ്ഡലത്തിലെ വോട്ടിങ് രീതി മുന്നിൽെവച്ച് ഇൗ ആക്ഷേപം അതുന്നയിക്കുന്നവർക്ക് തെളിയിക്കാനാകില്ല. കഴിഞ്ഞതവണ തെൻറ പിതാവ് വിജയൻ പിള്ള വിജയിച്ചപ്പോഴും ഇത്തരത്തിൽ ബ്രാൻഡ് ചെയ്യാനുള്ള ശ്രമമുണ്ടായി. കഴിഞ്ഞ തവണ അദ്ദേഹം പിന്നിൽ പോയ പല ബൂത്തിലും താൻ മുന്നിൽ വന്നിട്ടുണ്ട്. അവിടെയൊക്കെ, ഏതു വിഭാഗത്തിൽപെട്ടവരാണ് കൂടുതലെന്ന് എല്ലാവർക്കുമറിയം.
തങ്ങൾക്ക് 24 ദിവസം മാത്രം പ്രചാരണത്തിന് കിട്ടിയപ്പോൾ എതിർവിഭാഗം ഒരുവർഷമായി അവിടെ പ്രവർത്തനത്തിലായിരുന്നു. വിജയൻപിള്ള തുടങ്ങിെവച്ച വികസനപ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടുകൊണ്ടു പോകും. അതുപോലെ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന് ആത്മാർഥമായ ശ്രമമുണ്ടാകും.
ചിറ്റൂരിലെ ഭൂമി ഘട്ടംഘട്ടമായി ഏറ്റെടുക്കാൻ തത്ത്വത്തിൽ തീരുമാനമായതാണ്. അതിെൻറ തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. കൺസ്ട്രക്ഷൻ അക്കാദമി, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിൽ പോരായ്മകൾ പരിഹരിച്ച് കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.