എം. മുരളിക്ക് വോട്ട് തേടി ഭാര്യ
text_fieldsചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥി എം. മുരളിയുടെ ഭാര്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച കെ.എസ്. രമാദേവി വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പു പ്രവർത്തനത്തിലാണ്.
1991 മുതൽ 2006 വരെ തുടരെ മാവേലിക്കരയിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ടപ്പോഴും 2011ൽ കായംങ്കുളത്ത് മത്സരിച്ചപ്പോഴും പ്രചാരണരംഗത്ത് ഒരാഴ്ചയോളം മാത്രമേ ഇറങ്ങാറുണ്ടായിരുന്നുള്ളൂ. ഇക്കുറി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് 14 നാണ്. 15 മുതൽ ചെങ്ങന്നൂർ മണ്ഡലത്തിെൻറ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഭവനസന്ദർശനം തുടങ്ങി. പ്രവർത്തകരോടൊപ്പമാണിറങ്ങുന്നത്.
ചെന്നിത്തല ചെറുകോൽ വൈപ്പുവിളയിൽ വീട്ടിൽനിന്ന് രാവിലെ 7.30തന്നെ പുറപ്പെടും. സഹപ്രവർത്തകരായിരുന്ന കല, എലിസബത്ത് കോശി, സഹോദരിമാരായ സുമ, ഗംഗ, ശ്രീദേവി, സ്ഥാനാർഥിയുടെ സഹോദരി സുധ എന്നിവരുണ്ടാകും ഒപ്പം. മാവേലിക്കര സംവരണ മണ്ഡലമാകുംവരെ തുടരെ 15 വർഷം ജനപ്രതിനിധിയായിരുന്ന മുരളിയേട്ടന് ചെങ്ങന്നൂരിെൻറ പ്രതിനിധിയായി തിളങ്ങാനാകുമെന്ന് രമാദേവി ഉറപ്പിക്കുന്നു.
എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാറിെൻറ ഭാര്യ സ്മിതയും ഭർത്താവിെൻറ വിജയത്തിന് സജീവമാണ്. ഫോൺ നമ്പർ ശേഖരിച്ച് പ്രവർത്തകർ, ബന്ധുക്കൾ, അഭ്യുദയകാംക്ഷികൾ, പരിചയക്കാർ എന്നിവരെ വിളിച്ച് സംസാരിക്കുകയും അവരോട് പരിചയമുള്ളവരെ ബന്ധപ്പെട്ട് വോട്ടവകാശം വിനിയോഗിച്ച് സഹായിക്കാൻ അഭ്യർഥിക്കുകയുമാണ്. രണ്ടുതവണ വീതം ജില്ല പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തിലേക്കും ഭർത്താവ് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സ്മിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.